ന്യൂഡൽഹി: റെഡ് ഫോർട്ട് സമുച്ചയത്തിലെ കിണർ വൃത്തിയാക്കുന്നതിനിടെ പ്രവർത്തനക്ഷമമായ ഗ്രനേഡ് കണ്ടെത്തി. വ്യാഴാഴ്ച വൈകീേട്ടാടെ കണ്ടെത്തിയ ഗ്രനേഡ് ദേശീയ സുരക്ഷവിഭാഗം നിർവീര്യമാക്കി. ശുചീകരണ പ്രവർത്തനം നടത്തിയ ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ ഉദ്യോഗസ്ഥരാണ് പൊലീസിലും സി.െഎ.എസ്.എഫിലും വിവരം നൽകിയത്. എൻ.എസ്.ജിയുടെ റിപ്പോർട്ട് ലഭിച്ചാലേ ഗ്രനേഡിെൻറ പഴക്കം സംബന്ധിച്ച് വിവരം നൽകാനാവൂവെന്ന് ഡി.സി.പി ജതിൻ നാർവാൾ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലും ചെേങ്കാട്ടയിൽ ശുചീകരണത്തിനിടെ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.