ജജ്പൂർ: ഒഡീഷയിൽ വിരുന്നിനിടെ മട്ടൺ വിളമ്പാത്തത്തിന് വിവാഹം ഉപേക്ഷിച്ച് വരൻ. ഒഡീഷയിലെ സുകിന്ദയിൽ ബുധനാഴ്ചയാണ് സംഭവം.
ബുധനാഴ്ച വധുവിെൻറ വീട്ടിൽ വിവാഹ ചടങ്ങുകൾക്കായി എത്തിയതായിരുന്നു വരനായ 27കാരൻ രമാകാന്ത് പത്രയും കുടുംബവും. കിയോൻജാർ ജില്ലയിലെ റേബനാപാലസ്പാൽ സ്വദേശിയാണ് ഇയാൾ. സുകിന്ദയിലെ ബന്ദഗോൺ ഗ്രാമത്തിലെ വധുവിെൻറ വീട്ടിലെത്തിയ വരനെയും കുടുംബത്തെയും ആർഭാഡപൂർവം വീട്ടിലേക്ക് ക്ഷണിക്കുകയും വിരുന്നൊരുക്കുകയും ചെയ്തിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു.
ഭക്ഷണം വിളമ്പുന്നതിന് മുമ്പുതന്നെ വരെൻറ കുടുംബത്തിലെ ചിലർ മട്ടൺ കറി ആവശ്യപ്പെട്ടിരുന്നു. മട്ടൺ കറി തയാറാകാത്തതോടെ വരെൻറ ബന്ധുക്കൾ വധുവിെൻറ കുടുംബവുമായും പാചകക്കാരുമായും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. സംഭവം അറിഞ്ഞ് അവിടെയെത്തിയ പത്ര മട്ടൺ കറി തയാറായില്ലെന്ന് അറിഞ്ഞതോടെ വിവാഹം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
വധുവിെൻറ കുടുംബം തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെെട്ടങ്കിലും അതിന് തയാറാകാെത വരനും കുടുംബവും സുകിന്ദയിലെ കുഹിക പഞ്ചായത്തിലെ ബന്ധുവിെൻറ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അതേസമയം, ബുധനാഴ്ച രാത്രി തന്നെ പത്ര മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. അതിനുശേഷമാണ് കിയോൻജാറിലെ വീട്ടിലേക്ക് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് വധുവും കുടുംബവും ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.