ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) വരുമാനം ഒക്ടോബറിൽ 1.30 ലക്ഷം കോടി കടന്നു. 2017 ജൂലൈയിൽ ജി.എസ്.ടി ഏർപ്പെടുത്തിയതിനുശേഷമുള്ള രണ്ടാമത്തെ വലിയ വർധനയാണിത്. കോവിഡ് മഹാമാരിയിൽനിന്നുള്ള സാമ്പത്തിക കരകയറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ആഘോഷകാലങ്ങളിലെ വിവിധ ആവശ്യകതകളും കാരണമായെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
2021 ൽ ഏറ്റവും കൂടുതൽ ജി.എസ്.ടി വരവ് ഏപ്രിലിലായിരുന്നു. ഇത് നാലാം തവണയാണ് ജി.എസ്.ടി വരുമാനം ലക്ഷം കോടിക്കു മുകളിലേക്കെത്തുന്നത്. 2021 സെപ്റ്റംബറിൽ 1.17 ലക്ഷം കോടിയായിരുന്നു വരുമാനം. കഴിഞ്ഞ മാസത്തെ നികുതിവരുമാനം 2020 ഒക്ടോബറിനേക്കാൾ 24 ശതമാനം അധികമാണ്. 2019-20ലേതിനേക്കാൾ 36 ശതമാനം അധികവുമാണിത്.
കഴിഞ്ഞ ഒക്ടോബറിലെ ജി.എസ്.ടി വരുമാനം 1,30,127 കോടിയാണ്. ഇതിൽ കേന്ദ്ര ചരക്കു സേവന നികുതി 23,861 കോടിയാണ്. സംസ്ഥാന നികുതി 30,421 കോടി. ഇൻറഗ്രേറ്റഡ് ചരക്കു സേവന നികുതി 67,361 കോടി (32,998 കോടി കയറ്റുമതിയിൽനിന്നാണ് നേടിയത്). സെസ് ആയി പിരിച്ചത് 8484 കോടിയാണ് (699 കോടി ഇറക്കുമതിയിൽനിന്നാണ് ലഭിച്ചത്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.