ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) വരുമാനം വർധിപ്പിക്കുന്നതിനായുള്ള സാധ്യതകൾ പഠിക്കാൻ കേന്ദ്രം നിയോഗിച്ച ഉന്നതതല സമിതിയുടെ ആദ്യ യോഗം ചൊവ്വാഴ്ച നടക്കും. ജി.എസ്.ടി വരുമാനം താഴാനിടയായ സാഹചര്യം പഠിച്ച് തിരുത്തൽ നടപടികൾ നിർദേശിക്കുകയാണ് സമിതിയുടെ ലക്ഷ്യം. സാമ്പത്തിക മാന്ദ്യത്തിെൻറ പ്രതിഫലനമെന്നോണം സെപ്റ്റംബറിലെ ജി.എസ്.ടി വരുമാനം കഴിഞ്ഞ 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ (91,916 കോടി) എത്തിയിരുന്നു.
കഴിഞ്ഞാഴ്ച രൂപവത്കരിച്ച ഉന്നതതല സമിതിയോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചതെന്ന് ജി.എസ്.ടി കൗൺസിൽ സ്പെഷൽ സെക്രട്ടറി രാജീവ് രാജൻ പറഞ്ഞു.
2017 ജൂലൈ ഒന്നിന് ജി.എസ്.ടി നടപ്പാക്കിയശേഷം സമഗ്രമായി നടക്കുന്ന ആദ്യ അവലോകനമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരുമാന വർധനക്ക് ഉതകുന്ന ശക്തമായ നടപടികൾ നിർദേശിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.