ന്യൂഡൽഹി: കേരളം അടക്കം ഏഴു സംസ്ഥാനങ്ങളുടെ എതിർപ്പു തള്ളി ലോട്ടറി നിരക്ക് ഏകീക രിച്ച് 12ൽനിന്ന് 28 ശതമാനമാക്കാൻ ചരക്കു സേവന നികുതി (ജി.എസ്.ടി) കൗൺസിൽ തീരുമാനിച്ചു. അടുത്ത മാർച്ച് ഒന്നിന് പ്രാബല്യത്തിൽ വരും. കേരളത്തിന് പ്രതിവർഷം ചുരുങ്ങിയത് 600 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. വരുമാനം വർധിപ്പിക്കുന്നതിന് ഉൽപന്ന, സേവനങ്ങളുടെ ജി.എസ്.ടി നിരക്ക് തൽക്കാലം വർധിപ്പിക്കില്ല. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിെൻറ ഇതുവരെ നടന്ന 38 യോഗങ്ങളിൽ ഇതാദ്യമായി വോട്ടെടുപ്പിലൂടെയാണ് ലോട്ടറിവിഷയത്തിൽ തീരുമാനമെടുത്തത്.
ഡൽഹി, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, പുതുച്ചേരി എന്നിവയാണ് കേരളത്തിനൊപ്പം നിന്നത്. ലോട്ടറി മാഫിയയുടെ സമ്മർദങ്ങളാണ് നിരക്ക് ഏകീകരണത്തിന് വഴിവെച്ചത്. രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ അപ്രതീക്ഷിതമായി നിലപാട് മാറ്റിയതും കേരളത്തിന് തിരിച്ചടിയായി. നികുതിനിരക്ക് വർധിച്ചെങ്കിലും അതിെൻറ നേർപകുതി കേന്ദ്രത്തിന് അർഹതപ്പെട്ടതാണ്. നിലവിൽ കേരള ലോട്ടറിക്ക് 12 ശതമാനവും മറ്റു ലോട്ടറികൾക്ക് 28 ശതമാനവുമാണ് നികുതി. ഇത് ഏകീകരിച്ചതോടെ കേരള ലോട്ടറിയുടെ വിൽപന ഇടിഞ്ഞേക്കും.
സാമ്പത്തിക മാന്ദ്യവും മറ്റും മൂലം കേരളത്തിന് ഇൗ വർഷം 20,000 കോടി രൂപയുടെ വരുമാന നഷ്ടം കണക്കാക്കുേമ്പാഴാണ് ലോട്ടറി വരുമാനം കുത്തനെ ഇടിയുന്നത്. നിരക്ക് ഏകീകരിച്ചതിെൻറ മറവിൽ കേരളത്തിൽ കടന്നുവരവ് അനായാസമായെന്ന് ലോട്ടറി മാഫിയ കരുതേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോട്ടറി സംബന്ധിച്ച ചട്ടങ്ങൾ ചോദ്യം ചെയ്ത് കേരളം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ പണഞെരുക്കം നേരിടുന്ന ഘട്ടത്തിൽ ജി.എസ്.ടി നിരക്ക് വർധിപ്പിക്കരുതെന്ന നിലപാടാണ് മിക്കവാറും സംസ്ഥാനങ്ങൾ ജി.എസ്.ടി കൗൺസിലിൽ സ്വീകരിച്ചത്.
സ്ലാബ് ക്രോഡീകരണം അടക്കമുള്ള കാര്യങ്ങൾ പിന്നീട് ചർച്ചചെയ്യാൻ മാറ്റി. സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി ധനക്കമ്മി ലക്ഷ്യം ഉയർത്തി നാലു ശതമാനമായി നിശ്ചയിക്കണമെന്ന ആവശ്യവും പിന്നീട് ചർച്ചചെയ്യും. ജി.എസ്.ടി നഷ്ടപരിഹാര ഇനത്തിൽ ബാക്കിയുള്ള കുടിശ്ശിക വിട്ടുനൽകണമെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പൊന്നും കിട്ടിയിട്ടില്ല. കേരളത്തിന് കിട്ടാനുള്ള കുടിശ്ശിക 1600 കോടിയാണ്. മാന്ദ്യം മൂലം അടുത്ത രണ്ടു വർഷങ്ങളിൽ വരുമാനം കൂടില്ലെന്ന കണക്കാണ് കേന്ദ്രം വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.