75 കി.മീ. റോഡ് പൂർത്തിയാക്കിയത് 105.33 മണിക്കൂറിൽ; ഗിന്നസ് റെക്കോഡിട്ട് ഹൈവേ അതോറിറ്റി

ന്യൂഡൽഹി: കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ ദൂരം റോഡ് നിർമിച്ചതിന്റെ ഗിന്നസ് റെക്കോഡ് ദേശീയപാത അതോറിറ്റിക്ക് സ്വന്തം. മഹാരാഷ്ട്രയിലെ അമരാവതി-അകോള ജില്ലകളെ ബന്ധിപ്പിക്കുന്ന 75 കിലോമീറ്റർ ദൂരം, 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് ബിറ്റുമിൻ വിരിച്ചത് ഗിന്നസ് റെക്കോഡ് ആണെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അവകാശപ്പെട്ടു. സ്വതന്ത്ര കൺസൾട്ടന്റുമാർ അടക്കം 720 ജോലിക്കാർ രാവുംപകലും ജോലിചെയ്താണ് ഈ നേട്ടം കൈവരിച്ചത്.

ജൂൺ മൂന്നിന് രാവിലെ 7.27ന് തുടങ്ങി ഏഴാംതീയതി വൈകീട്ട് അഞ്ചു മണിക്കാണ് പ്രവൃത്തി പൂർത്തിയാക്കിയതെന്നും ഗഡ്കരി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

2019 ഫെബ്രുവരിയിൽ ഖത്തറിലെ ദോഹയിൽ 25.275 കിലോമീറ്റർ ദൂരം റോഡ് 10 ദിവസം കൊണ്ട് പൂർത്തിയാക്കിയതാണ് ഈ ഇനത്തിൽ നിലവിലെ ഗിന്നസ് റെക്കോഡ്. ദേശീയപാത 53ന്റെ ഭാഗമാണ് അമരാവതി-അകോള സെക്ഷൻ.

Tags:    
News Summary - Guinness World Record: NHAI lays 75km highway in 105 hrs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.