അഹ്മദാബാദ്: അടുത്ത മാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ 12 സ്ഥാനാർഥികളുടെ പട്ടികകൂടി പുറത്തിറക്കി ആം ആദ്മി പാർട്ടി (ആപ്). മുൻ പട്ടീദാർ സംവരണ സമര നേതാവ് അൽപേഷ് കാതിരിയ അടക്കമുള്ളവർ പുതിയ പട്ടികയിലുണ്ട്. ഇതോടെ പാർട്ടി സ്ഥാനാർഥികളുടെ എണ്ണം 130 ആയി. 182 സീറ്റിലും സ്ഥാനാർഥികളെ നിർത്തുമെന്ന് 'ആപ്' പ്രഖ്യാപിച്ചിരുന്നു.
ഡിസംബർ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും. പട്ടീദാർ വിഭാഗത്തിന് സ്വാധീനമുള്ള സൂറത്തിലെ വരച്ച റോഡ് മണ്ഡലത്തിലാണ് കാതിരിയ മത്സരിക്കുന്നത്. പട്ടീദാർ ആന്തോളൻ സമിതിയുടെ മറ്റൊരു നേതാവ് ധർമിക് മാളവ്യ, ഒൽപദ് മണ്ഡലത്തിൽ ജനവിധി തേടും. കഴിഞ്ഞ വർഷം നടന്ന സൂറത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 'ആപ്' 27 സീറ്റ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.