???? ????????, ????? ????? ??.??.?

എൻ.സി.പി വനിത നേതാവിനെ ബി.ജെ.പി എം.എൽ.എ മർദിച്ചു; ദൃശ്യം​ സമൂഹ മാധ്യമങ്ങളിൽ

അഹ്​മദാബാദ്​: ജലവിതരണം പുനഃസ്​ഥാപിക്കണമെന്നാവശ്യപ്പെട്ട്​ തന്നെ കാണാനെത്തിയ എൻ.സി.പി വനിത നേതാവിനെ ബി.ജെ.പി എം.എൽ.എ മർദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ. അഹ്​മദാബാദിലെ നരോദ മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി എം.എൽ.എ ബൽറാം തവാനിയാണ്​ കാമറയിൽ കുടുങ്ങിയത്​.

എൻ.സി.പി പ്രാദേശിക നേതാവായ നീതു തേജ്വനിയാണ്​ മർദനത്തിനിരയായത്​. എം.എൽ.എയുടെ മർദനമേറ്റ്​ നിലത്തുവീണ നീതുവിനെ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്​. സംഭവം വിവാദമായതോടെ എം.എം.എക്കെതിരെ നടപടി വേണമെന്ന്​ കോ​​ൺഗ്രസും എൻ.സി.പിയും ആവശ്യപ്പെട്ടു. എം.എൽ.എയോട്​ വിശദീകരണം തേടിയ ബി.ജെ.പി സംഭവത്തെ അപലപിച്ചു.

തങ്ങളുടെ പ്രദേശത്തെ ജലവിതരണം വിഛേദിക്കരുതെന്നാവശ്യപ്പെട്ട്​ നഗരസഭ കൗൺസിലർകൂടിയായ എം.എൽ.എയുടെ സഹോദരൻ കിഷോർ തവാനിയെ ദിവസങ്ങൾക്കുമുമ്പ്​ കണ്ടിരുന്നതായി നീതു മാധ്യമ​​ങ്ങളോട്​ പറഞ്ഞു.

കിഷോർ തന്നെ അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ്​ പരാതിയുമായി എം.എൽ.എയുടെ ഓഫിസിലെത്തിയത്​. അദ്ദേഹം അ​േപ്പാൾ അവിടെയുണ്ടായിരുന്നില്ല. ഓഫിസിലുള്ളവർ അധിക്ഷേപിക്കാൻ തുടങ്ങിയതോടെ തങ്ങൾ മു​​ദ്രാവാക്യം മുഴക്കി. ഈ സമയം ഓഫിസിലെത്തിയ എം.എൽ.എ തന്നെ മർദിച്ചു. മർദ​നമേറ്റ്​ നിലത്തുവിണ തന്നെ ബൂട്ടു​െകാണ്ട്​ വയറ്റിലും മുഖത്തും ചവിട്ടി. തടയാനെത്തിയ ഭർത്താവിനെയും മർദിച്ചു.

സംഭവം വിവാദമായതോടെ തന്നെ അവർ മർദിക്കുകയായിരുന്നെന്ന്​ പറഞ്ഞ്​ തടിയൂരാൻ ശ്രമിച്ച എം.എൽ.എ പ്രതിഷേധം ശക്​തമായതോടെ മാപ്പു​ പറഞ്ഞു. മാപ്പപേക്ഷിച്ച്​ നീതുവി​​െൻറ വീട്ടിൽ പോയതായും സഹോദരനെന്ന പരിഗണനയിൽ അവർ തനിക്ക്​ രാഖി കെട്ടിയതായും എം.എൽ.എ അറിയിച്ചു.

എം.എൽ.എക്കെതിരെ നടപടി വേണ​െമന്നാവശ്യപ്പെട്ട കോൺഗ്രസ്​, സംഭവത്തിൽ ബി.ജെ.പിയും മുഖ്യമന്ത്രിയും മാപ്പുപറയണമെന്ന്​ ആവശ്യപ്പെട്ടു. എം.എൽ.എയെ സഭയിൽനിന്ന്​ സസ്​പെൻഡ്​ ചെയ്യണമെന്ന്​ എൻ.സി.പി ആവശ്യപ്പെട്ടു. അതേസമയം, തങ്ങളെ മർദിച്ചതായി ആരോപിച്ച്​ നീതുവും എം.എൽ.എയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.

Tags:    
News Summary - Gujarat: BJP Lawmaker Assaults Woman in Public -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.