വഡോദര: 91 രാജ്യങ്ങളിലെ ദേശീയഗാനങ്ങള്‍ മന:പാഠമാക്കി ഗുജറാത്തി യുവാവ്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യുണൈറ്റഡ് കിംഗ്ഡം എന്നിവയുള്‍പ്പെടെ 91 രാജ്യങ്ങളുടെ ദേശീയഗാനങ്ങള്‍ മനപാഠമാക്കിയിട്ടുണ്ടെന്ന് വഡോദരയിലെ അഥര്‍വ അമിത് മുലെ പറഞ്ഞു. നിലവില്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്ന 18 കാരനാണിയാള്‍.
വസുധൈവ കുട്ടുംബകത്തില്‍ വിശ്വസിക്കുന്നതിനാല്‍, മറ്റ് രാജ്യങ്ങളിലെ ദേശീയഗാനങ്ങളും മന:പാഠമാക്കുന്നത് അഭിമാനമായി കരുതി.
ഖത്തര്‍, സിറിയ, തായ്ലന്‍ഡ്, യെമന്‍, ന്യൂസിലാന്‍്റ് എന്നിവയുള്‍പ്പെടെ 69 രാജ്യങ്ങളുടെ ദേശീയഗാനങ്ങള്‍ ആലപിക്കാന്‍ കഴിഞ്ഞതിന് 2021 മാര്‍ച്ച് ആറിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കൊര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചു.
ഇദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങള്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നു. അമ്മയും മുത്തശ്ശിയും അമ്മയുടെ സഹോദരനും ക്ളാസിക്കല്‍ സംഗീതത്തിന്‍െറ ഉപാസകരാണ്. വിവിധ രാജ്യങ്ങളിലെ സംഗീതത്തെക്കുറിച്ച് കൂടുതലറിയുന്നതിനായാണ് ദേശീയഗാനങ്ങള്‍ പഠിക്കാന്‍ തുടങ്ങിയതെന്നും മുലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.