ലോക്​സഭ ടിക്കറ്റില്ല; ഗുജറാത്തിൽ കോൺഗ്രസ്​ എം.എൽ.എ രാജിവെച്ചു

അഹ്​മദാബാദ്​: ഗുജറാത്തിൽ ശക്​തമായ പോരാട്ടത്തിനൊരുങ്ങുന്ന കോൺഗ്രസിന്​ തിരിച്ചടിയായി, എം.എൽ.എ പാർട്ടി അംഗത ്വം രാജിവെച്ചു. ലോക്​സഭ ടിക്കറ്റ്​ നിഷേധിച്ചതിനെ തുടർന്ന്​ കാലു ധാബി എം.എൽ.എ ആണ്​ രാജിവെച്ചത്​. അതേസമയം, ധാബിയ ുടെ രാജി സ്വീകരിച്ചില്ലെന്നും അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കോൺഗ്രസ്​ വക്​താവ്​ മനീഷ്​ ദോഷി അറിയിച്ചു.

ഖേഡ മണ്ഡലത്തിൽനിന്ന്​ മത്സരിക്കാൻ ധാബി ആഗ്രഹിച്ചിരുന്നുവെങ്കിലും ബി.ജെ.പി വിട്ട്​ കോൺഗ്രസിൽ ചേർന്ന ബിമൽ ഷാക്കാണ്​ പാർട്ടി ടിക്കറ്റ്​ നൽകിയത്​. ഇതേതുടർന്ന്​ വ്യാഴാഴ്​ച പാർട്ടി അധ്യക്ഷൻ അമിത്​ ചാവ്​ഡക്ക്​ രാജി സമർപ്പിക്കുകയായിരുന്നു. എന്നാൽ, ​ഖേഡ ജില്ലയിലെ കപാട്​വഞ്ച്​ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയ ധാബി ത​​െൻറ നിയമസഭാംഗത്വം രാജിവെച്ചിട്ടില്ല. മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ എം.പിയുമായ ദിൻഷ പ​ട്ടേലാണ്​ തനിക്ക്​ ടിക്കറ്റ്​ നിഷേധിക്കാൻ കാരണമെന്ന്​, രാജി സമർപ്പണത്തിനുശേഷം ധാബി മാധ്യമങ്ങ​േളാടു പറഞ്ഞു.

‘‘എം.എൽ.എ ആയ ഞാൻ ലോക്​സഭയിലേക്ക്​ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതല്ല. എന്നാൽ, ഒ.ബി.സി നേതാവായ ഞാൻ ഖേഡയിൽനിന്നാൽ ജയം ഉറപ്പാണെന്ന പാർട്ടി നേതൃത്വത്തി​​െൻറ നിർബന്ധത്തെ തുടർന്ന്​ തീരുമാനം മാറ്റിയതായിരുന്നു. എന്നാൽ, ബിമൽ ഷായെ പാർട്ടിയിൽ കൊണ്ടുവന്ന ദിൻഷ പ​ട്ടേലി​​െൻറ സമ്മർദവും ഭീഷണിയും കാരണം നേതൃത്വം തീരുമാനം മാറ്റി.’’ -ഒ.ബി.സി താക്കോർ വിഭാഗം നേതാവായ ധാബി പറഞ്ഞു. സിറ്റിങ്​ എം.പി ദേവുസിങ്​ ചൗഹാൻ തന്നെയാണ്​ ബി.ജെ.പി മണ്ഡലത്തിൽ ബി.ജെ.പി സ്​ഥാനാർഥി.

Tags:    
News Summary - Gujarat Congress MLA Resigns After Ticket Denial- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.