ന്യൂഡൽഹി: രാജ്യത്ത് കസ്റ്റഡി മരണങ്ങളെ തുടർന്ന് ശിക്ഷിക്കപ്പെടുന്ന പൊലീസുകാരുടെ എണ്ണത്തിൽ വൻ കുറവെന്ന ് റിപ്പോർട്ടുകൾ. 1990ൽ നടന്ന കസ്റ്റഡി മരണത്തെ തുടർന്ന് ഐ.പി.എസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ കണക്കുകൾ പുറത്ത് വന്നത്. ഗുജറാത്തിൽ 2002 മുതൽ 2018 വരെ 180 കസ്റ്റഡി മരണങ്ങൾ ഉണ്ടായെങ്കിലും കേസുകളിൽ ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.
രാജ്യത്താകമാനം 1557 കസ്റ്റഡി മരണങ്ങൾ നടന്നപ്പോൾ ശിക്ഷ കിട്ടിയത് 26 പേർക്ക് മാത്രം. കസ്റ്റഡി മരങ്ങളിൽ മുൻപന്തിയിലുള്ളത് ഉത്തർപ്രദേശാണ്. രാജ്യത്ത് ഒരു മനുഷ്യാവകാശ സംഘടന നടത്തിയ പഠനങ്ങളനുസരിച്ച് 2010ൽ മുതൽ 2015 വരെയുള്ള കാലയളവിൽ 597 പേരാണ് കസ്റ്റഡിയിൽ മരിച്ചത്.
എന്നാൽ, ഈ കസ്റ്റഡി മരണങ്ങളിൽ ഒന്നിൽ പോലും കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. 30 വർഷം പഴക്കമുള്ള കസ്റ്റഡി മരണ കേസിലാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.