അഹ്മദാബാദ്: ആദ്യമായി ഗുജറാത്തിൽ മത്സരത്തിനിറങ്ങിയ 27 ‘ആപ്’ സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് പോയി. പല മണ്ഡലങ്ങളിലും സ്വതന്ത്രന്മാർക്കും പിന്നിലായിരുന്നു ആപ്പിെൻറ സ്ഥാനം. പാർട്ടി മത്സരിച്ച 14 ഇടത്ത് കോൺഗ്രസും 13 മണ്ഡലങ്ങളിൽ ബി.ജെ.പിയുമാണ് ജയിച്ചത്. 25 സ്ഥാനാർഥികളുണ്ടായിരുന്ന ബോട്ടത് മണ്ഡലത്തിൽ ‘ആപ്’ സ്ഥാനാർഥി 16ാം സ്ഥാനത്താണ് എത്തിയത്. ശക്തമായ മത്സരത്തിൽ ബി.ജെ.പിയുടെ മുൻമന്ത്രി സൗരബ് പേട്ടലാണ് ജയിച്ചത്. ‘ആപ്’ സ്ഥാനാർഥിക്ക് ലഭിച്ചത് 361 വോട്ട് മാത്രം. ആപ്പിെൻറ സമുന്നത നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പ്രചാരണത്തിനെത്തിയിരുന്നില്ല.
വോട്ടുയന്ത്രത്തിന് പുറമെ വോട്ടർ രസീതും കൂടി എണ്ണണമെന്ന് ‘ആപ്’ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇതിന് തയാറാവാത്തതെന്ന് പാർട്ടി വക്താവ് സൗരബ് ഭരദ്വാജ് ചോദിച്ചു. അല്ലെങ്കിൽ ഇത് മുൻകൂട്ടി നിശ്ചയിച്ച മത്സരം പോലെയായിരിക്കും. എല്ലാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവിപാറ്റ് രസീത് എണ്ണാനുള്ള കമീഷൻ തീരുമാനം പ്രഹസനമാണ്. മോദിയുടെ റാലിക്ക് ആളില്ലാത്തതിനാൽ ബി.െജ.പി ആശങ്കയിലായിരുന്നു. ഹാർദിക് പേട്ടലിെൻറ റാലിയിൽ വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. ഇങ്ങനെയൊരു സാഹചര്യത്തിൽ ബി.ജെ.പി എങ്ങനെ സുഗമമായി ജയിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.