അഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സ്ഥാനാർഥികൾക്ക് നേരിയ ഭൂരിപക്ഷം നൽകിയ മണ്ഡലങ്ങൾ 16. വിജയിക്ക് 1000ത്തിൽ താഴെ ഭൂരിപക്ഷം സമ്മാനിച്ച ഏഴ് മണ്ഡലങ്ങളാണുള്ളത്. അതിൽ നാെലണ്ണത്തിൽ കോൺഗ്രസും മൂന്നിൽ ബി.ജെ.പിക്കുമാണ് വിജയം. കപ്രഡയിലാണ് ഏറ്റവും കുറവ് ഭൂരിപക്ഷം -170. ഇവിടെ കോൺഗ്രസിലെ ജിത്തുഥായ് ചൗധരി ബി.ജെ.പിയിലെ മധുഭായ് റാവത്തിനെയാണ് പരാജയപ്പെടുത്തിയത്. സിറ്റിങ് എം.എൽ.എ ആയ ജിത്തുഭായിക്ക് 2012ലെ തെരഞ്ഞെടുപ്പിൽ 18685 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു.
ദാങ്സ്, ദിയോദർ, ധോൽക, മൻസ, ബൊയാദ്, ഗോധ്ര എന്നിവിടങ്ങളിലും 1000ത്തിൽ താഴെയാണ് ഭൂരിപക്ഷം. ഗോധ്രയിൽ ബി.ജെ.പിയിലെ സി.ആർ. റൗൾജി 258 വോട്ടുകൾക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ ഇദ്ദേഹത്തിെൻറ ഭൂരിപക്ഷം 2868 വോട്ട് ആയിരുന്നു. ഇവിടെ ഒരു സ്വതന്ത്ര സ്ഥാനാർഥി 18,000 വോട്ട് നേടി മൂന്നാമതെത്തി. നോട്ടക്ക് 3,050 വോട്ട് ലഭിച്ചു.
1000ത്തിനും 2000ത്തിനും ഇടയിൽ ഭൂരിപക്ഷം എട്ട് മണ്ഡലങ്ങളിലാണ്. അഞ്ചിടത്ത് ബി.ജെ.പിയും നാലിടത്ത് േകാൺഗ്രസും. ഛോട്ട ഉദയ്പുർ, ഗരിയധർ, ഹിമത്നഗർ, പോർബന്തർ, തലജ, ഉംറേത്, വിജപുർ, വാെങ്കനർ, മൊദസ എന്നിവിടങ്ങളിലാണിത്. ചില മണ്ഡലങ്ങളിൽ എൻ.സി.പി, ബി.എസ്.പി സ്ഥാനാർഥികൾ വോട്ട് വിഹിതം വർധിപ്പിച്ചത് കോൺഗ്രസിെൻറ വിജയ സാധ്യത തല്ലിക്കെടുത്തി. ധോക്ല, ഫത്തേപ്പുര എന്നിവിടങ്ങളിൽ കോൺഗ്രസ് തോൽക്കാൻ കാരണം ഇതാണ്. സ്വതന്ത്ര സ്ഥാനാർഥികളും റിബലുകളും ഇരുപാർട്ടികളുടെയും വോട്ട് കവർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.