ഗുജറാത്ത് തെരഞ്ഞെടുപ്പ്: സോമനാഥ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി- വിഡിയോ

അഹമ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെയോടെയാണ് മോദി ക്ഷേത്ര ദർശനം നടത്തിയത്.

വിശിഷ്ട പൂജകളിലും അദ്ദേഹം പങ്കെടുത്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി വൻ സുരക്ഷയാണ് ഒരുക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശനിയാഴ്ചയാണ് പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയത്.

തുടർന്ന്, വൈകീട്ടോടെ വൽസാദിൽ നടന്ന റാലിയിൽ അദ്ദേഹം പങ്കെടുത്തു. സൗരാഷ്ട്രയിലെ വെരാവേൽ, ധോരാർജി, അമ്രേലി, ബോട്ടാസ് എന്നിവിടങ്ങളിൽ ഞായറാഴ്ച നടക്കുന്ന നാല് റാലികളിൽ മോദി പങ്കെടുക്കും. 

Tags:    
News Summary - Gujarat Election: Prime Minister Narendra Modi Visits Somnath Temple - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.