അഹമ്മദാബാദ്: ആദിവാസി ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ പരസ്യമായി മദ്യപിച്ച് ഗുജറാത്ത് മന്ത്രി. രാഘവ്ജി പട്ടേലാണ് പൊതുജനമധ്യത്തിൽ മദ്യം കഴിച്ച് വെട്ടിലായത്. മന്ത്രി മദ്യം കുടിക്കുന്നതിന്റെ വിഡിയോയും വൈറലായിരുന്നു.
ഗുജറാത്തിലെ ആദിവാസി വിഭാഗത്തിന്റെ ആചാരങ്ങളിലൊന്നാണ് മദ്യസേവ. ഭൂമിക്കും മണ്ണിനും മദ്യം നൽകുക എന്നത് അവരുടെ ആചാരങ്ങളുടെ ഭാഗമാണ്. ഇങ്ങനെ നൽകിയതിന് ശേഷം മുഖ്യ പൂജാരി ഈ ചടങ്ങിനെത്തിയ എല്ലാവർക്കും ഇലയിൽ മദ്യം നൽകും. ഇത്തരത്തിൽ നൽകിയ മദ്യമാണ് ഗുജറാത്ത് മന്ത്രി കുടിച്ചത്.
അതേസമയം, ഇത്തരമൊരു ആചാരത്തെ കുറിച്ച് അറിയില്ലെന്നായിരുന്നുവെന്നാണ് ഗുജറാത്ത് മന്ത്രി പിന്നീട് വിശദീകരിച്ചത്. ആദ്യമായാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അതിനാലാണ് അബദ്ധം പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്ത്. എന്നാൽ, ആദിവാസി വിഭാഗങ്ങൾ അവരുടെ ചടങ്ങുകളിൽ മദ്യം ഉപയോഗിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.