ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയുടെ നാളുകളിൽ കേന്ദ്ര സർക്കാറിെൻറ നടപടികളും ചോദ്യം ചെയ്യപ്പെടേണ്ടവയാണെന്ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. പുറത്തുനിന്നുള്ള ആക്രമണങ്ങളിൽനിന്നും അകത്തുനിന്നുള്ള അസ്വസ്ഥതകളിൽനിന്നും സംസ്ഥാനങ്ങളെ കേന്ദ്രം സംരക്ഷിക്കണമെന്ന് നിഷ്കർഷിക്കുന്ന 355ാം വകുപ്പ് കലാപ സമയത്ത് ഗുജറാത്തിൽ നടപ്പാക്കാത്തതിനെയാണ് ഹാമിദ് അൻസാരി ചോദ്യം ചെയ്തത്.
കലാപ സമയത്ത് പ്രതിരോധ മന്ത്രി സംസ്ഥാനത്ത് ഉണ്ടായിട്ടുപോലും ഇൗ വകുപ്പ് കേന്ദ്രം പ്രയോഗിക്കാതിരുന്നത് അത്ഭുതകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘‘നിയമവാഴ്ചക്ക് വൻ വീഴ്ച സംഭവിക്കുേമ്പാൾ ഭരണ-പൊലീസ് സംവിധാനങ്ങൾക്ക് അത് പരിഹരിക്കാൻ കഴിയാതെ വന്നാൽ ഇടപെടേണ്ടത് ജനാധിപത്യ-പാർലമെൻററി സംവിധാനത്തിെൻറ ചുമതലയാണ്. ഇത് സാധ്യമാക്കുന്ന വകുപ്പ് ഗുജറാത്തിൽ പ്രയോഗിക്കാൻ എന്തുകൊണ്ട് കേന്ദ്രം മടിച്ചു’’ -അൻസാരി ചോദിച്ചു.
ഗുജറാത്ത് കലാപകാലത്ത് സംസ്ഥാനത്ത് വിന്യസിക്കപ്പെട്ട സൈന്യത്തെ നയിച്ച റിട്ട. ലഫ്റ്റനൻറ് ജനറൽ സമീറുദ്ദീൻ ഷായുടെ ‘സർക്കാരി മുസൽമാൻ’ എന്ന പുസ്തകത്തിെൻറ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുൻ ഉപരാഷ്ട്രപതി. അക്രമം പൊട്ടിപ്പുറപ്പെട്ടതിെൻറ പിറ്റേന്നുതന്നെ അഹ്മദാബാദിലെത്തിയ സേനക്ക് പ്രശ്നബാധിത മേഖലകളിൽ എത്തിപ്പെടാൻ ഗുജറാത്ത് സർക്കാർ സൗകര്യമൊരുക്കിയത് ഒരു ദിവസം വൈകിയാണെന്ന് സമീറുദ്ദീൻ ഷാ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അൻസാരിയുടെ ആരോപണം.
2008ൽ സേനാ ഉപമേധാവിയായി വിരമിച്ച സമീറുദ്ദീൻ ഷായുടെ പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിശദമാക്കുന്നുണ്ട്. മൂവായിരത്തോളം വരുന്ന സേനാംഗങ്ങൾ രംഗത്തിറങ്ങാൻ വൈകിയ ഒരു ദിവസംകൊണ്ട് നൂറുകണക്കിന് ജീവൻ നഷ്ടമാെയന്നും അദ്ദേഹം പറയുന്നു. ‘‘നിർണായകമായ മണിക്കൂറുകളാണ് യാത്രാ സൗകര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ വൈകിയതുകാരണം ഞങ്ങൾക്ക് നഷ്ടമായത്. എെൻറ കീഴിലുണ്ടായിരുന്ന നൂറുകണക്കിനു ഉദ്യോഗസ്ഥർക്കും ഇതു സംബന്ധിച്ച് പറയാനുണ്ടാകും.’’ -ഷാ ചടങ്ങിൽ പറഞ്ഞു.
ഇതിനിടെ, ഷായുടെ പുസ്തക പ്രകാശന ചടങ്ങിൽ പെങ്കടുക്കരുത് എന്നാവശ്യപ്പെട്ട് അൻസാരിക്ക് കത്തെഴുതിയ, അലീഗഢിലെ ഫോറം ഫോർ മുസ്ലിം സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്ന മോദി അനുകൂല സംഘടനയുടെ ഡയറക്ടർ, ഷായുടെ അവകാശവാദങ്ങൾ ശരിയല്ലെന്ന് ആരോപിച്ചു രംഗത്തു വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.