വഡോദര: നിരത്തുകളിലും ചന്തകളിലും പെട്ടെന്ന് ആളൊഴിഞ്ഞിരിക്കുകയാണ് ഗുജറാത്തിലെ വഡോദര ജില്ലയിലെ ഈ ഗ്രാമത്തില്‍. ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയുകയാണ്. രണ്ടു ദിവസംകൊണ്ട് ഗ്രാമത്തിലെ 10 പേര്‍ മരിച്ചതോടെ എങ്ങും കോവിഡ് ഭീതി പരക്കുകയായിരുന്നു.
പദ്ര താലൂക്കിലെ ചൊകാരി എന്ന ഈ ഗ്രാമത്തില്‍ മേയ് ആറിനും ഏഴിനുമായാണ് 10 പേര്‍ മരിച്ചത്.
ശ്വസതടസ്സം മൂലം കഴിഞ്ഞ ആഴ്ച തന്നെ ഗ്രാമത്തിലെ നിരവധിയാളുകള്‍ മരിച്ചിരുന്നു. ഇപ്പോള്‍ രണ്ടുദിവസം കൊണ്ട് കൂടുതല്‍ പേര്‍ മരിച്ചുവെന്നും കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ കുറവായതിനാല്‍ ഇവരെ ടെസ്റ്റ് ചെയ്തിട്ടില്ലെന്നും ഗ്രാമീണര്‍ പറയുന്നു.
മരണങ്ങള്‍ക്ക് കാരണം കോവിഡ് അല്ലെന്നും മറ്റു കാരണങ്ങളാണെന്നുമാണ് അധികൃതര്‍ ഇവരെ അറിയിച്ചത്. എന്നാല്‍ ഇത് ഗ്രാമീണരാരും വിശ്വസിച്ചിട്ടില്ല. മരിച്ചവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താതെ ഇത് വിശ്വസിക്കില്ലെന്നാണ് ഗ്രാമീണരുടെ നിലപാട്.
മരിച്ചവരെല്ലാം 60ന് മുകളില്‍ പ്രായമുള്ളവരാണെന്നും ഒരാള്‍ക്ക് അര്‍ബുദമായിരുന്നെന്നും ബാക്കിയുള്ളവര്‍ നേരത്തെ മറ്റു രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരായിരുന്നെന്നുമാണ് ഗ്രാമത്തിലെ ആയുഷ്മാന്‍ ഭാരത് അധികൃതര്‍ പറയുന്നത്. ഇതുവരെ ഗ്രാമത്തില്‍ 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല -ആയുഷ്മാന്‍ ഭാരത് പ്രവര്‍ത്തകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.