ഗൃഹനാഥന്‍ കോവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് കുടുംബമൊന്നാകെ ജീവനൊടുക്കി

അഹമ്മദാബാദ്: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരകയില്‍ ഗൃഹനാഥന്‍ കോവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് ഭാര്യയും രണ്ട് മക്കളും ജീവനൊടുക്കി. സാദ്‌ന ജെയിന്‍ (58), കമലേഷ് ജെയിന്‍ (38), ദുര്‍ഗേഷ് ജെയിന്‍ (35) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് സാദ്‌നയുടെ ഭര്‍ത്താവ് ജയേഷ് ജെയിന്‍ (60) കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

ലഘു ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കട നടത്തുകയായിരുന്നു ജയേഷ് ജെയിന്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, ആരോഗ്യനില വഷളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു.

സംസ്‌കാര ചടങ്ങുകള്‍ നടത്തി വ്യാഴാഴ്ച രാത്രി കുടുംബം വീട്ടില്‍ മടങ്ങിയെത്തി. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ പാല്‍ക്കാരനാണ് മൃതദേഹങ്ങള്‍ കണ്ടത്. വിഷം കഴിച്ച പാത്രം സമീപത്ത് തന്നെ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Gujarat wife and two sons committed suicide after husband succumbs to Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.