അഹമ്മദാബാദ്: തൻറെ പേര് അക്കത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അഹമ്മദാബാദ് സ്വദേശിയായ ഒാട്ടോ ഡ്രൈവർ രംഗത്ത്. രാജീവ് ഉപാധ്യായെന്ന ഒാട്ടോ ഡ്രൈവറാണ് ഒാദ്യോഗിക േരഖകളിൽ തൻെറ മതം നിരീശ്വരവാദമാക്കി മാറ്റാനും പേര് RV155677820 എന്നാക്കണമെന്നും ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചത്. 2015ൽ അദ്ദേഹം നൽകിയ അപേക്ഷയിൽ ഇതുവരെ നടപടിയുണ്ടാകാത്തതിനാൽ വിവാരാവകാശ പ്രകാരം അദ്ദേഹം അപേക്ഷ നൽകിയിട്ടുണ്ട്. ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുമ്പോഴേ ഒൗദ്യോഗിക രേഖകളിൽ 'മതം' മാറ്റം വരുത്തുന്നതിന് സംസ്ഥാനത്തെ നിയമം അനുവദിക്കുന്നുള്ളു.
തൻറെ മതവും ജാതിയും ആളുകൾ തിരിച്ചറിയാതിരിക്കാനാണ് പേര് സംഖ്യാ രൂപത്തിലേക്ക് മാറ്റുന്നത് എന്നാണ് 33-കാരനായ രാജീവ് വിശദീകരിക്കുന്നത്. ചുരുക്കപ്പേരും സ്കൂളിലെ റോൾ നമ്പറും അടിസ്ഥാനമാക്കിയാണ് പുതിയ പേരുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.