ന്യൂഡൽഹി: ഹരിയാനയിലെ അതിർത്തി പട്ടണമായ ഗുഡ്ഗാവിൽ എല്ലാ ചൊവ്വാഴ്ചകളിലും മാംസവിൽപനശാലകൾ അടച്ചിടാൻ മുനിസിപ്പൽ കോർപറേഷൻ തീരുമാനം. വ്യാഴാഴ്ച ചേർന്ന കോർപറേഷൻ യോഗത്തിലാണ് തീരുമാനം. പുതുതായി മാംസക്കട തുടങ്ങാൻ ലൈസൻസ് ഫീസ് 5,000 രൂപയെന്നത് 10,000 ആയും ഉയർത്തി. അനധികൃതമായി ഇത്തരം വിൽപനശാലകൾ നടത്തുന്നവർക്ക് പിഴ 500 രുപയായിരുന്നത് 5,000 ആയും ഉയർത്തിയിട്ടുണ്ട്.
ലൈസൻസ് ഫീസ് ഉയർത്തുക മാത്രമായിരുന്നു യോഗ അജണ്ടയെങ്കിലും ചില കൗൺസിലർമാർ മതവികാരം മാനിച്ച് ചൊവ്വാഴ്ച അടച്ചിടണമെന്ന് നിർദേശിക്കുകയായിരുന്നു. മേയർ പിന്തുണച്ചതോടെ നിയമം പാസായി. മുനിസിപൽ കോർപറേഷൻ കമീഷണർ തീരുമാനത്തെ എതിർത്തെങ്കിലും ഭൂരിപക്ഷം അനുകൂലിച്ചതോടെ വിട്ടു. ലൈസൻസ് ഫീ അരലക്ഷമായി ഉയർത്തണമെന്ന് ചിലർ വാദമുയർത്തിയിരുന്നു.
2017 മുതലാണ് മാംസവിൽപനശാലകൾക്ക് ലൈസൻസ് നൽകി തുടങ്ങിയതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ആശിഷ് സിംഗ്ല യോഗത്തെ അറിയിച്ചു. 129 പേർക്കാണ് ലൈസൻസാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.