ഗുരുഗ്രാം: ഹരിയാനയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും കാറ്റു നാശം വിതച്ചു. ഗുരുഗ്രാമിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും റോഡുകൾ തകരുകയും ചെയ്തു. ഡൽഹി മെട്രോ സ്റ്റേഷനായ ഇഫ്കോ ചൗക്കിന് സമീപത്തെ റോഡിൽ വലിയ വിള്ളലും വീണു. തുടർന്ന് ഈ ഭാഗത്തേക്ക് പ്രവേശനം തടഞ്ഞു.
ചൊവാഴ്ച രാത്രിമുതൽ ഗുരുഗ്രാമിൽ കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. തുടർന്ന് റോഡുകളിൽ കനത്ത വെള്ളക്കെട്ടും ഗതാഗതകുരുക്കുമുണ്ടായി. ഗുരുഗ്രാമിലെ ഡൽഹി -ജയ്പുർ എക്സ്പ്രസ് വേയിലും പലയിടങ്ങളിലായി വെള്ളം കയറി.
ഡൽഹി, ഇന്ദിര ഗാന്ധി വിമാനത്താവളം, ഗാസിയാബാദ്, നോയിഡ, േഗ്രറ്റർ നോയിഡ, ബല്ലാബ്ഗഡ്, ഫരീദാബാദ്, ഗുരുഗ്രാം, മനേസർ, സോഹ്ന, മോദിനഗർ, സിക്കന്ദരാബാദ് എന്നിവിടങ്ങളിലാണ് കനത്ത മഴിയും ഇടിമിന്നലും അനുഭവപ്പെട്ടത്. ആഗസ്റ്റ് 24വരെ ഹരിയാനയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.