ചണ്ഡിഗഢ്: ബലാത്സംഗക്കേസിൽ ജയിലിലായ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിന് ദേര സച്ചാ സൗദ ആസ്ഥാനമായ സിർസയിൽ മാത്രം 1453 കോടിയുടെ ആസ്തിയുണ്ടെന്ന് ഹരിയാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാർ പഞ്ചാബ്-ഹരിയാന ഹൈകോടതിയിൽ സമർപ്പിച്ചു.
എന്നാൽ, ഇൗ ആസ്തിക്ക് സർക്കാർ നിർണയിച്ചതിനേക്കാളും ഒന്നര ഇരട്ടിയോളം വിപണി വിലയുണ്ടാകുമെന്നാണ്നിഗമനം. ദേര സച്ചാ സൗദക്ക് സിർസയിൽ 953 ഏക്കർ ഭൂമി, പഞ്ചനക്ഷത്ര ഹോട്ടൽ, മൾട്ടി സ്പെഷാലിറ്റി ആശുപത്രി, എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് മാൾ, ക്രിക്കറ്റ് സ്റ്റേഡിയം തുടങ്ങിയവയാണുള്ളത്.
ഹരിയാനയിലെ മറ്റു സ്ഥലങ്ങളിലും സംസ്ഥാനത്തിന് പുറത്തും ദേരക്ക് കോടികളുടെ സ്വത്തുണ്ട്. ഗുർമീതിെന പ്രത്യേക സി.ബി.െഎ കോടതി ജയിലിലടച്ചതിനെ തുടർന്ന് പഞ്ച്കുളയിൽ അദ്ദേഹത്തിെൻറ അനുയായികളുടെ അതിക്രമത്തിലുണ്ടായ നാശനഷ്ടം ദേരയിൽനിന്ന് ഇൗടാക്കണമെന്ന് പഞ്ചാബ്- ഹരിയാന ഹൈകോടതി ഉത്തരവിട്ടിരുന്നു. കലാപത്തിൽ 35 പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.