ജീവൻ രക്ഷിക്കാൻ ഇനിമുതൽ റോബോട്ട് ലൈഫ്ബോയകളും; പരീക്ഷണം വിജയകരം

ബീച്ചുകളിലെ മുങ്ങിമരണങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നവീന ആശയവുമായി ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ (ജി.വി.എം.സി). കടലിൽ കുളിക്കുന്നവരുടെ ജീവൻ സംരക്ഷിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ. അതനുസരിച്ച്, വെള്ളിയാഴ്‌ച, വിശാഖപട്ടണത്തെ ആർ‌.കെ ബീച്ചിൽ, ജില്ലാ കളക്ടർ എഴ മല്ലികാർജുന, മേയർ ജി ഹരി വെങ്കിട കുമാരി, ജി.വി.എം.സി കമ്മീഷണർ ജി ലക്ഷ്മിഷ എന്നിവർ മുങ്ങിമരണത്തിൽ നിന്ന് ആളുകളെ രക്ഷിക്കാൻ സഹായിക്കുന്ന റോബോട്ടിക് 'ലൈഫ്ബോയ' യുടെ പ്രദർശനം നിരീക്ഷിച്ചു.

നാവികസേനയുടെ പിന്തുണയോടെ ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നതും റിമോട്ട് നിയന്ത്രിതവുമായ ജീവൻ രക്ഷാ യന്ത്രങ്ങളാണ് ലൈഫ്ബോയ റോബോട്ടുകൾ. ഈ റോബോട്ടുകൾ ഭാരം കുറഞ്ഞതും ഒരു വ്യക്തിക്ക് കൊണ്ടുപോകാവുന്നതുമാണ്. ആരെങ്കിലും കടലിൽ അപകടത്തിൽ​പ്പെട്ടാൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് അയാളിലേക്ക് വേഗത്തിൽ എത്തിച്ചേരാനും ആളെ കരയിലേക്ക് കൊണ്ടുവരാനും റോബോട്ടിന് കഴിയും. പരീക്ഷണം വിജയകരമെന്നാണ് പ്രാഥമിക വിലയിരുത്തൽ.



Tags:    
News Summary - GVMC To Introduce LIFEBOUY Robots To Beaches; Here's How It Will Save People From Drowning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.