ഗ്യാൻവാപി മസ്ജിദിലെ നിലവറക്ക് മുകളിൽ പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് ഹരജി

ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിലെ 'വ്യാസ് കാ ത‌ഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയുടെ മട്ടുപ്പാവിലേക്കുള്ള പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് ഹരജി. വാരാണസി സ്വദേശി രാം പ്രസാദാണ് ജില്ല കോടതിയിൽ ഹരജി നൽകിയത്. ഹിന്ദു വിഭാഗത്തിന് പൂജ ചെയ്യാൻ കോടതി അനുവാദം നൽകിയ നിലവറയാണ് 'വ്യാസ് കാ ത‌ഹ്ഖാന'.

നിലവറകളുടെ പഴക്കം ചൂണ്ടിക്കാട്ടിയാണ് പ്രവേശനം വിലക്കണമെന്ന് ആവശ്യപ്പെടുന്നത്. നിലവറകൾക്ക് 500 വർഷം പഴക്കമുണ്ട്. ഇവ ജീർണിച്ച അവസ്ഥയിലാണ്. നിലവറകൾക്ക് മുകളിൽ ആളുകൾ നമസ്കാരം നടത്തിയാൽ അപകടമുണ്ടാകുമെന്നും ഹരജിയിൽ പറയുന്നു.

മ​സ്ജി​ദി​ലെ നി​ല​വ​റ​യി​ൽ ഹിന്ദു വിഭാഗത്തിന് പൂ​ജ തുടരാമെന്ന് രണ്ട് ദിവസം മുമ്പ് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി പറഞ്ഞിരുന്നു. നി​ല​വ​റ​യി​ൽ പൂ​ജ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ വാ​രാ​ണ​സി ജി​ല്ല കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെയുള്ള ഹ​ര​ജി​ ഹൈ​കോ​ട​തി തള്ളുകയായിരുന്നു.

ജ​നു​വ​രി 31നാ​ണ് ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള 'വ്യാസ് കാ ത‌ഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വാരാണസി ജി​ല്ല കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി. 

Tags:    
News Summary - Gyanvapi case: Hindu side's petition to stop entry to cellar's terrace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.