ലഖ്നോ: ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജക്ക് അനുമതി നൽകിയ വിധിക്കെതിരെ അലഹബാദ് ഹൈകോടതിയിൽ ഹരജി. മസ്ജിദ് കമ്മിറ്റിയാണ് വാരാണസി ജില്ല കോടതി ഉത്തരവിനെതിരെ അലഹബാദ് ഹൈകോടതിയെ സമീപിച്ചത്.
ഇന്നലെ പൂജക്ക് അനുമതി നൽകിയുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം 'വ്യാസ് കാ തെഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ പൂജയും പ്രസാദ വിതരണവും ആരംഭിച്ചിരുന്നു.
1993ൽ അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത് പൂജക്ക് സൗകര്യങ്ങളൊരുക്കാനാണ് വാരാണസി ജില്ല കോടതി വിധിച്ചത്. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹരജിയിലാണ് അനുമതി ലഭിച്ചത്.
മസ്ജിദിലെ വുദുഖാനയിലെ നിർമിതി ‘ശിവലിംഗ’മാണെന്നും അതിൽ ‘സേവ പൂജ’ നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വസംഘടനകളാണ് രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.