വാരാണസി: ഗ്യാൻവാപി പള്ളി കേസ് വാരാണസി ജില്ല കോടതി അടുത്ത മാസം 12ന് വിധിപറയാനായി മാറ്റി. ഹൈന്ദവ വിശ്വാസപ്രകാരമുള്ള നിത്യാരാധനക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അഞ്ച് വനിതകളാണ് ഹരജി നൽകിയിരുന്നത്. ഇരുഭാഗത്തെയും വാദം കേട്ടശേഷം ജഡ്ജി എ.കെ. വിശ്വേഷ് കേസ് വിധിപറയാനായി മാറ്റുകയായിരുന്നു.
വഖഫ് സ്വത്തായതിനാൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് അഞ്ജുമാൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ ഷമീം അഹ്മദ് വാദിച്ചു. 1992ൽ യു.പി സർക്കാറും വഖഫ് ബോർഡും തമ്മിൽ ഗ്യാൻവാപി സമുച്ചയത്തിൽ പൊലീസ് കൺട്രോൾ റൂമിനായി സ്ഥലം കൈമാറിയ കരാറുണ്ട്. കാശി വിശ്വനാഥ് ഇടനാഴിയുടെ നിർമാണ സമയത്ത് ഗ്യാൻവാപിയുടെ സ്ഥലം ഏറ്റെടുക്കുകയും മറ്റൊരിടത്ത് ഭൂമി നൽകുകയും ചെയ്തിരുന്നു.
വഖഫ് സ്വത്താണ് പള്ളിയെന്നതിന് ഇതിലും വലിയ തെളിവില്ലെന്നും ഷമീം അഹ്മദ് പറഞ്ഞു. എന്നാൽ, അമ്പലം പൊളിച്ചാണ് പള്ളി പണിഞ്ഞതെന്ന് എതിർകക്ഷികൾ വാദിച്ചു. കീഴ്കോടതിയുടെ ഉത്തരവ് പ്രകാരം ഗ്യാൻവാപി പള്ളിയിൽ വിഡിയോ സർവേ നടത്തിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് കേസ് ജില്ല കോടതിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.