ചെന്നൈ: തിരുപ്പൂർ കാേങ്കയം തായംപാളയം ഗ്രാമത്തിൽ ദലിതുകളുടെ മുടിവെട്ടി നൽകാത്ത ബാർബർക്ക് കാേങ്കയം റവന്യൂ അധികൃതരും പൊലീസും മുന്നറിയിപ്പ് നൽകി. തമിഴ്നാട് തൊട്ടുകൂടായ്മ നിർമാർജന സമിതി ജില്ല സെക്രട്ടറി സി. നന്ദഗോപാൽ സമർപ്പിച്ച പരാതിയിലാണ് നടപടി. കുണ്ടടം രുദ്രാവതി സ്വദേശിയായ കൃഷ്ണകുമാറിനാണ് പൊലീസിെൻറ ഉത്തരവ് കൈമാറിയത്.
ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് കൃഷ്ണകുമാർ കട തുറക്കുക. മറ്റു ദിവസങ്ങളിൽ സവർണരുടെ വീടുകളിൽ നേരിട്ടുചെന്ന് മുടിവെട്ടും. കട തുറക്കുന്ന ദിവസങ്ങളിൽ ദലിതുകളുടെ മുടിവെട്ടാൻ കൃഷ്ണകുമാർ തയാറായിരുന്നില്ല. ഇതേത്തുടർന്ന് ദലിത് കുടുംബങ്ങളിൽപെട്ടവർ പരസ്പരം മുടിവെട്ടുകയാണ് ചെയ്യുന്നത്. സാമ്പത്തികശേഷിയുള്ളവർ ഗ്രാമത്തിന് പുറത്തെ സലൂണുകളെ ആശ്രയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.