മുംബൈ: റാണ ദമ്പതികളുടെ അറസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മഹാരാഷ്ട്ര സർക്കാരിനോട് വസ്തുതാ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
ലോക്‌സഭാ പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റി സംഭവത്തിൽ റിപ്പോർട്ട് തേടണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയത്തിനോട് നിർദേശിച്ചിരുന്നു.
ഖാർ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തന്നോട് മോശമായി പെരുമാറുന്നുണ്ടെന്നാരോപിച്ച് അമരാവതി എം.പി നവനീത് റാണ ലോക്‌സഭാ സ്പീക്കർ ഓം ബിർളക്ക് കത്തയച്ചിരുന്നു. കത്തിൽ തനിക്ക് കുടിവെള്ളം നിഷേധിച്ചെന്നും ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും എം.പി ആരോപിച്ചു.
"ഖാർ പൊലീസ് സ്റ്റേഷനിലേക്ക് തന്നെ കൊണ്ടു വന്നപ്പോൾ രാത്രി മുഴുവൻ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ കുടിവെള്ളം തരാൻ തയാറായില്ല"- എം.പി പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിനെ തുടർന്നാണ് എം.പി നവനീത് റാണയെയും ഭർത്താവും എം.എൽ.എയുമായ രവി റാണയെയും ഖാർ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.