അഹ്മദാബാദ്: ഗുജറാത്ത് നിയമസഭതെരഞ്ഞെടുപ്പിൽ രണ്ടും കൽപ്പിച്ച് പോരാട്ടരംഗത്തുള്ള കോൺഗ്രസിന് ഹാർദിക് പേട്ടലിെൻറ അന്ത്യശാസനം. പേട്ടൽസമുദായത്തിന് പ്രത്യേക സംവരണേക്വാട്ട എന്ന ആവശ്യം ശനിയാഴ്ച അർധരാത്രിയോടെ അംഗീകരിക്കണമെന്ന് ഹാർദിക്കിെൻറ നേതൃത്വത്തിലുള്ള പാട്ടിദാർ അനാമത് ആന്ദോളൻ സമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ, തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തങ്ങളുടെ പിന്തുണ ആവശ്യമില്ലെന്ന് കരുതുമെന്ന് സമിതി കൺവീനർ ദിനേശ് ബംഭാനിയ പറഞ്ഞു. പേട്ടൽ വോട്ടുബാങ്ക് ലക്ഷ്യംെവച്ച് പ്രചാരണരംഗത്തുള്ള കോൺഗ്രസിന് ഇത് വൻ തിരിച്ചടിയായിരിക്കുകയാണ്.
ഹാർദിക് പേട്ടൽ 30 നിയമസഭസീറ്റാണ് ആവശ്യപ്പെട്ടത്. ഇത്രയും നൽകാനാകില്ലെന്നാണ് േകാൺഗ്രസ് നിലപാട്. പരമാവധി സീറ്റ് നേടിയെടുക്കാനുള്ള സമ്മർദതന്ത്രമാണ് ഹാർദിക്കിെൻറ അന്ത്യശാസനം. ആവശ്യം നിരസിച്ചാൽ സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് ഹാർദിക്കിെൻറ നീക്കം. ഹാർദിക്വിഭാഗത്തിലെ നാലുനേതാക്കൾ ഡൽഹിയിൽ വെള്ളിയാഴ്ച കോൺഗ്രസ് നേതാക്കളുമായി നടത്തിയ സീറ്റു ചർച്ച ഫലം കണ്ടില്ല. തുടർന്നാണ് 24 മണിക്കൂർ അന്ത്യശാസനം നൽകുന്നതെന്ന് നേതാക്കൾ പറഞ്ഞു.
കോൺഗ്രസിെൻറ കേന്ദ്ര തെരഞ്ഞെടുപ്പുകമ്മിറ്റിയോഗം അവസാനിച്ചശേഷം വിഷയം ചർച്ചെചയ്യാമെന്ന് സംസ്ഥാനനേതൃത്വം ഹാർദിക്കിന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, യോഗത്തിനുശേഷം കോൺഗ്രസ് നേതൃത്വം ബന്ധപ്പെട്ടിട്ടില്ലെന്നും പി.സി.സി പ്രസിഡൻറ് ഭാരത്സിങ് സോളങ്കി തങ്ങളുടെ ഫോൺവിളിക്ക് മറുപടി നൽകുന്നില്ലെന്നും പേട്ടൽ നേതാക്കൾ പറഞ്ഞു. ഇൗ അപമാനം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്നാണ് ഇവരുടെ വാദം.
ആദ്യഘട്ടതെരഞ്ഞെടുപ്പിന് പത്രിക നൽകേണ്ട അവസാനദിവസം ചൊവ്വാഴ്ചയാണ്. അതിനുമുമ്പ് കോൺഗ്രസിനെ വരച്ചവരയിൽ നിർത്താനാണ് ഹാർദിക്കിെൻറ ശ്രമം. ഹാർദിക് ആവശ്യപ്പെടുന്ന സീറ്റ് നൽകിയാൽ കോൺഗ്രസിന് പ്രാദേശികനേതാക്കളുടെ രോഷത്തിനിരയാകേണ്ടിവരും. അതേസമയം, ഹാർദിക്കിനെ പിണക്കാനുമാകില്ല. മാത്രമല്ല, പുതുതായി പാർട്ടിയിലേക്കുവന്ന ഒ.ബി.സി നേതാവ് അൽപേഷ് താക്കോറിനും ഏതാനും സീറ്റ് നൽകേണ്ടതുണ്ട്.
അതിനിടെ, സ്വന്തം ക്യാമ്പിൽനിന്ന് നേതാക്കൾ ബി.െജ.പിയിലേക്ക് പോകുന്നത് ഹാർദിക്കിനും തിരിച്ചടിയായിരിക്കുകയാണ്. പട്ടീദാർ അനാമത് ആന്ദോളൻ സമിതി കൺവീനർമാരായ കേതൻ പേട്ടൽ, അമരീഷ് പേട്ടൽ എന്നിവർ ബി.ജെ.പിയിൽ ചേർന്നു. ഇതിനകം ഹാർദിക്കിെൻറ അഞ്ച് പ്രമുഖ അനുയായികളാണ് ബി.ജെ.പിയിൽ ചേർന്നത്. സംവരണപ്രക്ഷോഭം കെട്ടിപ്പടുത്തവരിൽ പ്രധാനികളാണ് ഇരുവരും. സംസ്ഥാനത്തെ 182 സീറ്റിലേക്ക് ഡിസംബർ ഒമ്പത്, 14 തീയതികളിലാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.