അഹ്മദാബാദ്: പേട്ടൽസമുദായത്തിന് സംവരണക്വോട്ട അനുവദിക്കുന്ന കാര്യത്തിൽ ഹാർദിക് പേട്ടൽ നയിക്കുന്ന പാട്ടിദാർ അനാമത് ആന്ദോളൻ സമിതിയും(പി.എ.എ.എസ്) ഗുജറാത്ത് കോൺഗ്രസും ധാരണയിലെത്തി. ഇതോടെ സംസ്ഥാന നിയമസഭതെരഞ്ഞെടുപ്പിൽ വിവിധ ശക്തികളെ കൂട്ടുപിടിച്ച് പോരാട്ടത്തിന് തീരുമാനിച്ച കോൺഗ്രസിന് സഖ്യത്തിലെ പ്രധാന പ്രതിസന്ധി നീങ്ങി.
തെരഞ്ഞെടുപ്പിലെ പി.എ.എ.എസിെൻറ നിലപാടും കോൺഗ്രസുമായുള്ള ധാരണയുടെ വിശദാംശങ്ങളും ഹാർദിക് പേട്ടൽ തിങ്കളാഴ്ച രാജ്കോട്ടിൽ പ്രഖ്യാപിക്കുമെന്ന് പാർട്ടി കൺവീനർ ദിനേശ് ബാംബാനിയ അറിയിച്ചു. ഞായറാഴ്ച ഇരുവിഭാഗവും നടത്തിയ ചർച്ചകളിലാണ് ധാരണയിലെത്തിയത്. എന്നാൽ, ചർച്ചകളിൽ ഹാർദിക് പേട്ടൽ പെങ്കടുത്തിട്ടില്ല. എന്നാൽ, ഹാർദികിെൻറ പ്രധാന സഹായിയായ ദിനേശ് ബാംബാനിയയാണ് ചർച്ചകൾക്ക് ചുക്കാൻപിടിച്ചത്. കോൺഗ്രസുമായി സംവരണവിഷയത്തിൽ ധാരണയിലെത്തിയതായി സമ്മതിച്ച ബാംബാനിയ, തെരഞ്ഞെടുപ്പിലെ സീറ്റ്വിഭജനം സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് പറഞ്ഞു.
ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ഭാരത്സിങ് സോളങ്കിയും മുതിർന്ന നേതാക്കളായ സിദ്ധാർഥ് പേട്ടൽ, ബാബുഭായ് മങ്കുകിയ എന്നിവരും ചർച്ചയിൽ പെങ്കടുത്തു. പി.എ.എ.എസ് നേതാക്കളുമായുള്ള ചർച്ച വിജയകരമായിരുന്നെന്ന് കോൺഗ്രസ് േനതൃത്വവും അഭിപ്രായപ്പെട്ടു. നേരേത്ത സംവരണ വിഷയത്തിൽ കോൺഗ്രസ് നേതാവ് കപിൽ സിബലുമായും പേട്ടൽ നേതാക്കൾ ചർച്ച നടത്തിയിരുന്നു. സംവരണക്വോട്ടവിഷയത്തിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ സഖ്യം ആവശ്യമില്ലെന്ന് മനസ്സിലാക്കുമെന്ന് കഴിഞ്ഞ ദിവസം ഹാർദിക് അന്ത്യശാസനം നൽകുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.