ഹരീഷ്​ റാവത്തിന്​ പകരം ഹരീഷ്​ ചൗധരി; പഞ്ചാബിന്‍റെ ചുമതല മാറ്റാൻ കോൺഗ്രസ്​

ന്യൂഡൽഹി: ഉത്തരാഖണ്ഡ്​ മുൻ മുഖ്യമന്ത്രി ഹരീഷ്​ റാവത്തിനെ ​പഞ്ചാബിന്‍റെ ചുമതലയിൽ നിന്ന്​ മാറ്റ​ുമെന്ന്​ റിപ്പോർട്ട്​. ഹരീഷ്​ ചൗധരിക്കാണ്​ പകരം ചുമതല നൽകുക​. പഞ്ചാബിന്‍റെ ഭരണമാറ്റത്തിന്‍റെ സമയത്ത്​ ഹരീഷ്​ ചൗധരിയെ നിരീക്ഷകനായി നിയോഗിച്ചിരുന്നു.

പഞ്ചാബ്​ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഹരീഷ്​ റാവത്തും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ശക്​തമായിരുന്നു. ഇരുവരും പരസ്​പരം വാക്​പോരും നടത്തിയിരുന്നു. ബി.ജെ.പി സഹായിക്കുകയാണെന്ന ഹരീഷ്​ റാവത്തിന്‍റെ വിമർശനത്തോട്​​ അമരീന്ദർ സിങ്​ രൂക്ഷമായി പ്രതികരിച്ചിരുന്നു. നാലര വർഷം പഞ്ചാബിൽ അധികാരത്തിലിരുന്ന ഒരു പാർട്ടിയുടെ ദയനീയത വെളിവാക്കുന്നതാണ്​ ഹരീഷ്​ റാവത്തിന്‍റെ പ്രസ്​താവനയെന്ന്​ അമരീന്ദർ കുറ്റപ്പെടുത്തിയിരുന്നു.

കോൺഗ്രസ്​ നിയമസഭാ യോഗത്തിന്​ മുമ്പ്​ റാവത്തുമായി സംസാരിച്ചിരുന്നു. തനിക്കെതിരായി 43 എം.എൽ.എമാർ നൽകിയ കത്ത്​ കണ്ടില്ലെന്നാണ്​ അദ്ദേഹം പറഞ്ഞത്​. എന്നാൽ, ഇപ്പോൾ അദ്ദേഹം നുണ പറയുന്ന​ത്​ തന്നെ അദ്​ഭുതപ്പെടുത്തുകയാണെന്ന്​ അമരീന്ദർ വ്യക്​തമാക്കിയിരുന്നു.

സോണിയ ഗാന്ധിക്ക്​ താൻ രാജിക്കത്ത്​ നൽകിയപ്പോൾ അവർ തുടരാൻ ആവശ്യപ്പെട്ടു. എന്നാൽ, അപമാനം സഹിച്ച്​ അധികാരത്തിൽ തുടരില്ലെന്നായിരുന്നു തന്‍റെ നിലപാട്​. തനിക്കെതിരെയുണ്ടായത്​ അപമാനമാണെന്ന്​ അമരീന്ദർ വ്യക്​തമാക്കിയിരുന്നു. അമരീന്ദർ സിങ്ങിന്​ എല്ലാകാലത്തും പാർട്ടി ബഹുമാനം നൽകിയിട്ടുണ്ടെന്നായിരുന്നു ഹരീഷ്​ റാവത്തിന്‍റെ പ്രസ്​താവന. അദ്ദേഹത്തിന്​ പാർട്ടി എം.എൽ.എമാരിൽ നിന്നോ മന്ത്രിമാരിൽ നിന്നോയുള്ള ഉപദേശങ്ങൾ ആവശ്യമില്ലായിരുന്നു. ബി.ജെ.പിയെ സഹായിക്കുന്നതാണ്​ അമരീന്ദറിന്‍റെ നടപടികൾ എന്നുമുള്ള വിമർശനവും റാവത്ത്​ ഉയർത്തിയിരുന്നു.

Tags:    
News Summary - Harish Chaudhary likely to replace Harish Rawat as Punjab Congress affairs in-charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.