ചണ്ഡിഗഢ്: കോൺഗ്രസ് പഞ്ചാബ് നേതൃത്വത്തെ 'പാഞ്ച് പ്യാരെ'യെന്ന് വിശേഷിപ്പിച്ചതിന് പ്രായശ്ചിത്തം ചെയ്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡ് ഉദ്ദംസിങ് നഗറിലെ ഖതിമക്ക് സമീപത്തെ നാനക്മത്ത ഗുരുദ്വാരയുെട തറ തുടച്ചും ഭക്തരുടെ ഷൂ വൃത്തിയാക്കിയുമായിരുന്നു പ്രായശ്ചിത്തം. റാവത്ത് ഷൂ വൃത്തിയാക്കുന്നതിെൻറയും തറ തുടക്കുന്നതിെൻറയും ചിത്രങ്ങൾ പുറത്തുവന്നു.
കോൺഗ്രസ് പഞ്ചാബ് നേതൃത്വത്തെ 'പാഞ്ച് പ്യാരെ'യെന്ന് റാവത്ത് വിശേഷിപ്പിച്ചതിനെതിരെ സിഖ് സംഘടനകൾ രംഗത്തെത്തിയിരുന്നു. സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷന്മാരായ അഞ്ചു പേരെ വിശേഷിപ്പിക്കുന്ന 'പാഞ്ച് പ്യാരെ' പദം കോൺഗ്രസ് നേതാക്കൾക്ക് ചാർത്തിക്കൊടുത്തതാണ് വിനയായത്.
പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഖ് സംഘടനകൾ രംഗത്തെത്തിയതോടെ വിവാദ പരാമർശം പിൻവലിച്ച് ഹരീഷ് റാവത്ത് മാപ്പ് പറഞ്ഞിരുന്നു. പ്രായശ്ചിത്തമായി ഗുരുദ്വാരയിലെ നിലം വൃത്തിയാക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു. പഞ്ചാബ് കോൺഗ്രസിലെ പിണക്കം തീർക്കാൻ ചൊവ്വാഴ്ച ചണ്ഡീഗഢിലെത്തിയതായിരുന്നു ഹരീഷ് റാവത്ത്. കോൺഗ്രസ് ഭവനിൽ ചേർന്ന യോഗത്തിൽ പഞ്ചാബ് കോൺഗ്രസ് പ്രസിഡൻറിനെയും വർക്കിങ് പ്രസിഡൻറുമാരായ നാലു പേരെയുമാണ് 'പാഞ്ച് പ്യാരെ'യെന്ന് പുകഴ്ത്തിയത്.
സിഖ് മതവിശ്വാസ പ്രകാരം ഗുരു ഗോവിന്ദ് സിങ്ങിെൻറ സഹായികളായ അഞ്ചു പേരെയാണ് 'പാഞ്ച് പ്യാരെ'യെന്ന് വിശേഷിപ്പിക്കുന്നത്. ചില പദങ്ങൾ ഉപയോഗിക്കുേമ്പാൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും തനിക്ക് അബദ്ധം പറ്റിയതായി ബോധ്യപ്പെട്ടതിനാൽ തിരുത്തുകയാണെന്നും ഹരീഷ് റാവത്ത് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.