ചണ്ഡീഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജാട്ട് ഹൃദയഭൂമിയിലെ പ്രധാന സീറ്റായ ജുലാന മണ്ഡലത്തിൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിട്ടുനിൽക്കുന്നു. ആം ആദ്മി പാർട്ടിയുടെ കവിത ദലാൽ ആണ് മുഖ്യ എതിരാളി. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നത് യോഗേഷ് ബൈരാഗിയാണ്. ബി.ജെ.പിക്ക് കാര്യമായി സ്വാധീനമില്ലാത്ത മണ്ഡലമാണിത്.
പാരിസ് ഒളിമ്പിക്സിൽ ഭാരക്കൂടുതൽ വിവാദത്തെ തുടർന്ന് ഗുസ്തി 50 കി.ഗ്രാം വിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ അയോഗ്യയാക്കപ്പെടുകയും പിന്നീട് വിരമിക്കുകയുമായിരുന്നു വിനേഷ്. കോൺഗ്രസിൽ ചേർന്ന വിനേഷിന് ജുലാനയിൽ മത്സരിക്കാൻ കോൺഗ്രസ് ടിക്കറ്റ് നൽകുകയായിരുന്നു.
80,000 ജാട്ട് വോട്ടുകളാണ് ജുലാനയിൽ ഉള്ളത്. 1972, 2000, 2005 വർഷങ്ങളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ 2009ലും 2014ലും ഇന്ത്യൻ നാഷനൽ ലോക്ദളാണ് (ഐ.എൻ.എൽ.ഡി) വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.