കോവിഡ് വ്യാപനം; അഞ്ച് ജില്ലകളിൽ സിനിമ തിയറ്ററുകളും സ്പോർട്സ് കോംപ്ലക്സുകളും അടച്ച് ഹരിയാന

ചണ്ഡീഗഡ്: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ സിനിമ തിയറ്ററുകളും സ്പോർട്സ് കോംപ്ലക്സുകളും അടച്ച് ഹരിയാന സർക്കാർ. ഇന്ന് മുതൽ ജനുവരി 12 വരെയാണ് നിയന്ത്രണം.

ഗുഡ്ഗാവ്, ഫരീദാബാദ്, അംബാല, പഞ്ചകുള, സോനിപത് ജില്ലകളിലാണ് നിയന്ത്രണം. മാളുകൾക്കും മറ്റ് കടകൾക്കും വൈകീട്ട് അഞ്ച് വരെ മാത്രമാണ് പ്രവർത്തനാനുമതി. ബാറുകളും റസ്റ്ററന്‍റുകളും പകുതി സീറ്റുകളിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. അവശ്യസർവിസുകളല്ലാത്ത സർക്കാർ ഓഫിസുകളും സ്വകാര്യ ഓഫിസുകളും പകുതി ജീവനക്കാരുമായി പ്രവർത്തിക്കണം.

രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ രാത്രി കർഫ്യൂ ഹരിയാനയിൽ നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 63 പേർക്കാണ് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മാത്രം 26 കേസുകൾ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Haryana shuts cinema halls, sports complexes in 5 districts amid surge in Covid cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.