പട്ന: ജനസംഖ്യ നിയന്ത്രണ പരാമർശത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമർശിച്ച് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. അദ്ദേഹത്തിന് സമനില നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും നിത്യാനന്ദ് റായ് പറഞ്ഞു.
“അദ്ദേഹത്തിന്റെ പരാമർശം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മാനസിക വൈകല്യമുള്ള ഒരാൾക്ക് മാത്രമേ സ്ത്രീകൾക്കെതിരെ ഇത്തരം മോശം വാക്കുകൾ ഉപയോഗിക്കാൻ കഴിയൂ. ഇനി മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ അദ്ദേഹം യോഗ്യനല്ല. രാജ്യത്തിന്റെ സംസ്‌കാരത്തെ അപമാനിച്ചുകൊണ്ട് രാജ്യത്തിന്റെ പ്രതിച്ഛായ താഴ്ത്തുകയാണ് അദ്ദേഹം ചെയ്തത്. മാപ്പ് പറഞ്ഞ് അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണം - നിത്യാനന്ദ് റായ് പറഞ്ഞു.
നിയമസഭയിൽ നടത്തിയ ജനസംഖ്യാ നിയന്ത്രണ പരാമർശത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമർശിച്ച് ദേശീയ വനിത കമീഷനും ഡൽഹി വനിത കമീഷനും രംഗത്ത് വന്നിരുന്നു. ഇത്തരം പരാമർശങ്ങൾ പിന്തിരിപ്പൻ മാത്രമല്ലെന്നും സ്ത്രീകളുടെ അവകാശങ്ങളെയും തെരഞ്ഞെടുപ്പുകളെ കുറിച്ചുമുള്ള അവബോധമില്ലായ്‌മ കൂടിയാണെന്നും ദേശീയ വനിത കമീഷൻ പറഞ്ഞു. അദ്ദേഹം നിയമസഭയെ അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിച്ച അപമാനകരമായ ഭാഷയെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ഡൽഹി വനിത കമീഷൻ അധ്യക്ഷയും അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.