ന്യൂഡൽഹി: ബി.ജെ.പിയുമായി മുന്നണി ബന്ധം നിലനിൽക്കുന്നിടത്തോളം മുസ്ലിം-ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങൾ അനുവദിക്കില്ലെന്ന് ജെ.ഡി.യു ദേശീയ വക്താവ് കെ.സി. ത്യാഗി. നയരൂപവത്കരണത്തിലും പ്രശ്നങ്ങളിലും വിശാലമായ സമവായം ആവശ്യമാണെന്നാണ് നിലപാടെന്നും ത്യാഗി പറഞ്ഞു. തീരുമാനങ്ങൾ അടിച്ചേൽപിക്കലല്ല നയം. ബന്ധപ്പെട്ട സമുദായമോ മതമോ ആയി അഭിപ്രായ ഐക്യത്തിലെത്തി നടപ്പാക്കുകയാണ്. പുതിയ മോദി സർക്കാറിൽ ജെ.ഡി.യു അതിനായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നയത്തോട് പാർട്ടിക്ക് യോജിപ്പാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച നടത്തിയശേഷമേ ഏക സിവിൽ കോഡിന്റെ കരട് രൂപവത്കരിക്കാവൂ എന്നാണ് നിലപാട്. സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നതിന് തങ്ങളെതിരാണ്. അത്തരത്തിൽ നൽകുമ്പോൾ വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നാക്കം നിൽക്കുന്ന മുസ്ലിംകളുടെ അവകാശം അനർഹർ തട്ടിപ്പറിക്കുമെന്നും ത്യാഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.