കൊൽക്കത്ത: ഒന്നും ഒളക്കാനില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. അധ്യാപക നിയമന അഴിമതികേസുമായി ബന്ധപ്പെട്ട് ഇ.ഡി ഓഫിസിൽ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞാൻ എപ്പോഴും അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. എനിക്ക് ഒളിക്കാൻ ഒന്നുമില്ല. വീണ്ടും സമൻസ് അയച്ചാൽ വീണ്ടും ഇ.ഡിക്ക് മുന്നിൽ ഹാജരാകും"- അഭിഷേക് ബാനർജി പറഞ്ഞു.
രാവിലെ 11.10തോടെയാണ് അഭിഷേക് ബാനർജി ഇ.ഡി ഓഫിസിൽ എത്തിയത്. 6000 പേജുള്ള മറുപടിയും ഏജൻസി ആവശ്യപ്പെട്ട എല്ലാ രേഖകളും താൻ സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ബി.ജെ.പി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതെന്ന് ത്രിണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. അഭിഷേക് ബാനർജിക്കെതിരായ തുടർച്ചയായ സമൻസ് രാഷ്ട്രീയ വേട്ടയാണെന്നും ബി.ജെ.പിക്ക് അഭിഷേക് ഫോബിയ ആണെന്നും ടി.എം.സി എം.പി ശന്തനു പറഞ്ഞു. അഭിഷേക് ബാനർജിയുടെ കുടുംബത്തേയും കേന്ദ്ര ഏജൻസികൾ ശല്യപ്പെടുത്തുന്നതായി അദ്ദേഹം ആരോപിച്ചു.
അതേസമയം ടി.എം.സി യുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി നേതാവ് രാഹുൽ സിൻഹ പറഞ്ഞു. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.