ന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തിനുശേഷം ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു)യിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ നജീബ് അഹ്മദിനെ കാണാതായ കേസ് അവസാനിപ്പിക്കാൻ ഡൽഹി ഹൈകോടതി സി.ബി.െഎക്ക് അനുമതി നൽകി. അന്വേഷണച്ചുമതലയിൽനിന്ന് സി.ബി.െഎയെ മാറ്റി പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്ന നജീബിെൻറ മാതാവ് ഫാത്തിമ നഫീസിെൻറ ആവശ്യം തള്ളിയാണ് ഹൈകോടതി വിധി.
അന്വേഷണം അവസാനിപ്പിച്ചുള്ള റിേപ്പാർട്ട് ഫയൽചെയ്യാൻ സി.ബി.െഎയോട് ജസ്റ്റിസുമാരായ എസ്.മുരളീധർ, വിനോദ് ഗോയല്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സി.ബി.െഎയുടെ അന്വേഷണ തൽസ്ഥിതി റിപ്പോര്‍ട്ട് ലഭിക്കാൻ ഫാത്തിമ നഫീസിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. 2016 ഒക്ടോബർ 16 മുതൽ കാണാതായ നജീബിനെ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാനുള്ള ഫയൽ സീകരിക്കണമെന്ന സി.ബി.െഎയുടെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു.
നജീബ് അഹ്മദിനെ കാണാതായ സംഭവത്തിൽ ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് ഫാത്തിമ നഫീസ് ഡൽഹി ൈഹകോടതിയെ സമീപിച്ചു. ഇതേത്തുടർന്നാണ് കേസ് സി.ബി.െഎക്ക് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.