അലഹാബാദ്: വാരാണസിയിൽനിന്ന് ലോക്സഭയിലേക്കുള്ള ജയം റദ്ദാക്കണമെന്നാവശ്യപ്പെ ട്ട് എതിർ സ്ഥാനാർഥി നൽകിയ ഹരജിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അലഹാബാദ് ഹൈകോടതി നോട്ടീസ്.
ജസ്റ്റിസ് എം.കെ. ഗുപ്ത അടുത്ത വാദം കേൾക്കലിനായി കേസ് ആഗസ് റ്റ് 21ലേക്ക് നീട്ടിവെക്കുകയും ചെയ്തു. വാരാണസിയിൽ സമാജ്വാദി പാർട്ടി സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച് തള്ളപ്പെട്ട മുൻ ബി.എസ്.എഫ് ജവാൻ തേജ് ബഹാദൂർ യാദവാണ് ഹരജിക്കാരൻ.
ബി.എസ്.എഫിൽനിന്ന് അഴിമതിയോ അവിശ്വാസ്യതയോ കാരണമായി പുറത്താക്കപ്പെട്ടതല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് കാണിച്ചാണ് തേജ് ബഹാദൂറിെൻറ പത്രിക വരണാധികാരി തള്ളിയിരുന്നത്. ഇത് നിയമവിരുദ്ധമായതിനാൽ മണ്ഡലത്തിൽനിന്നുള്ള മോദിയുടെ ജയം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.