ന്യൂഡൽഹി: ഹിന്ദുത്വ വാർത്തകൾക്കായി കോടികൾ വിലപറഞ്ഞ വൻകിട മാധ്യമങ്ങളെക്കുറിച്ചുള്ള ഒളികാമറ ഒാപറേഷനിൽ ‘െദെനിക് ഭാസ്കറി’നെക്കുറിച്ചുള്ള ഭാഗം പുറത്തുവിടുന്നതിനുള്ള സ്റ്റേ നീക്കണമെന്ന കോബ്ര പോസ്റ്റിെൻറ ആവശ്യം ഹൈകോടതി അംഗീകരിച്ചില്ല. ഹരജിയിൽ ദൈനിക് ഭാസ്കറിെൻറ മറുപടി കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് ഡൽഹി ഹൈകോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോബ്ര പോസ്റ്റ് നടത്തിയ ഒാപറേഷനിൽ തങ്ങൾക്കെതിരെയുള്ള ഭാഗം പുറത്തുവിടാതിരിക്കാൻ ദൈനിക് ഭാസ്കർ സിംഗ്ൾ ബെഞ്ചിൽനിന്ന് വാങ്ങിയ സ്റ്റേ എടുത്തുകളയുന്നതോടെ വാർത്ത പുറത്താകുമെന്നും അതോടെ ഹരജിക്ക് പ്രസക്തിയില്ലാതാകുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം, ഹൈകോടതി സിംഗ്ൾ ബെഞ്ചിെൻറ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കൈക്കടത്തലാണെന്ന് കോബ്ര പോസ്റ്റിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രാജു രാമചന്ദ്രൻ ബോധിപ്പിച്ചു. തങ്ങളുടെ ഭാഗം കേൾക്കാതെ സിംഗ്ൾ ബെഞ്ച് ഏകപക്ഷീയമായി സ്റ്റേ അനുവദിച്ചത് ശരിയല്ലെന്നും രാജു രാമചന്ദ്രൻ വാദിച്ചു. കേസ് കേൾക്കുന്നതിൽനിന്ന് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ വിട്ടുനിന്നിരുന്നു. തുടർന്ന് ജസ്റ്റിസുമാരായ ഹരി ശങ്കറും മൃദുലും അടങ്ങുന്ന ബെഞ്ചാണ് കേസ് കേട്ടത്. കേസ് വാദത്തിനായി ജൂലൈ മൂന്നിലേക്ക് മാറ്റി.
2019ലെ തെരഞ്ഞെടുപ്പിന് ഹിന്ദുത്വ പ്രചാരണത്തിനായി തങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ രണ്ടോ മൂന്നോ ഘട്ടങ്ങളിലായി വായനക്കാർക്കും പ്രേക്ഷകർക്കും ശ്രോതാക്കൾക്കും എത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോബ്ര പോസ്റ്റ് ലേഖകൻ ടൈംസ് ഒാഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാൻ ടൈംസ്, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ടി.വി 18, ദിനമലർ, പേ ടി.എം, സൺ ഗ്രൂപ്, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിെൻറ എ.ബി.എൻ ആന്ധ്രജ്യോതി, ഒാപൺ മാഗസിൻ, ബിഗ് എഫ്.എം തുടങ്ങിയ വൻകിട മാധ്യമ സ്ഥാപനങ്ങളെ സമീപിച്ചത്. ഒന്നാം ഘട്ടത്തിൽ ഹിന്ദുത്വ പ്രചാരണം നടത്താനും രണ്ടാം ഘട്ടത്തിൽ രാഹുൽ, മായാവതി, അഖിലേഷ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ അവഹേളിക്കാനും അവസാനഘട്ടത്തിൽ വിനയ് കത്യാർ, ഉമാഭാരതി, മോഹൻ ഭാഗവത് തുടങ്ങി തീവ്ര ഹിന്ദുത്വവാദികളുടെ പ്രസംഗങ്ങൾക്ക് പ്രചാരം നൽകി വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കാനും പ്രവർത്തിക്കണമെന്നാണ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്. ഇതിന് വൻകിട മാധ്യമ സ്ഥാപനങ്ങൾ തയാറായതായാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.