സത്യപ്രതിജ്​ഞക്ക്​ പ്രതിപക്ഷ നേതാക്കൾ കൂട്ടത്തോടെ 

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​ത്തി​ൽ ജെ.​ഡി.​എ​സ്​-​കോ​ൺ​ഗ്ര​സ്​ മ​ന്ത്രി​സ​ഭ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യു​ന്ന ച​ട​ങ്ങ്​ ബി.​ജെ.​പി വി​രു​ദ്ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പൊ​തു​വേ​ദി​യാ​വും. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ കാ​ണാ​ത്ത​വി​ധം, വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​നാ​ണ്​ ബം​ഗ​ളൂ​രു ഒ​രു​ങ്ങു​ന്ന​ത്. 

കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം​ യെ​ച്ചൂ​രി, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​മ​ത ബാ​ന​ർ​ജി, ബി.​എ​സ്.​പി നേ​താ​വ്​ മാ​യാ​വ​തി, ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വ്​ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ, കേ​ര​ള​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ങ്ങി പ്ര​മു​ഖ​രു​ടെ നി​ര​ത​ന്നെ സ​ത്യ​പ്ര​തി​ജ്​​ഞ ച​ട​ങ്ങി​ന്​ എ​ത്തു​ന്നു​ണ്ട്. ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​ൻ ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്ന്​ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​രാ​ണ്​ ബം​ഗ​ളൂ​രു​വി​ൽ ഒ​ത്തു​കൂ​ടു​ന്ന​ത്. 

ക​ർ​ണാ​ട​ക​ത്തി​ലെ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​ടു​ന്ന​നെ രൂ​പ​പ്പെ​ട്ട കോ​ൺ​ഗ്ര​സ്​-​ജെ.​ഡി.​എ​സ്​ സ​ഖ്യം ബി.​ജെ.​പി​യി​ത​ര പ്ര​തി​പ​ക്ഷ​നി​ര​യി​ൽ പു​തി​യ ഉ​ണ​ർ​വ്​ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. നേ​താ​വ്​ ആ​രാ​യി​രി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന വി​ഷ​യ​ത്തി​ന്​ ഉ​ത്ത​രം തേ​ടു​േ​മ്പാ​ൾ ത​ന്നെ, ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു താ​ഴെ​യി​റ​ക്കാ​ൻ യോ​ജി​ച്ച നീ​ക്കം വേ​ണ​മെ​ന്ന കാ​ഴ്​​ച​പ്പാ​ട്​ എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി​യാ​യി മ​റ്റു പാ​ർ​ട്ടി​ക​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന താ​ൽ​പ​ര്യ​മാ​ണ്​ കോ​ൺ​ഗ്ര​സി​േ​ൻ​റ​ത്. എ​ന്നാ​ൽ, മ​മ​ത മാ​യാ​വ​തി തു​ട​ങ്ങി ഒാ​രോ പാ​ർ​ട്ടി​ക​ളും സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട്​ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മാ​വും. 

Tags:    
News Summary - HD Kumaraswamy Swearing Ceremoney: Opposition Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.