ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധം ബലാൽസംഗമല്ലെന്ന് ഡൽഹി ഹൈകോടതി. ദീർഘകാലം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട് പിന്നീട് ബലാൽസംഗ പരാതി നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി നിരീക്ഷിച്ചു. ഡൽഹി സ്വദേശിയുടെ ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വിഭു ബഖ്രുവിൻെറ പരാമർശം.
വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ഒരുമിച്ച് കഴിയുകയും ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്തയാൾ മറ്റൊരാളെ വിവാഹം ചെയ്തതിനെതിരെയാണ് ഡൽഹി സ്വദേശി ഹരജി നൽകിയത്.
മാസങ്ങളോളം ഒരുമിച്ച് താമസിച്ചവർ തമ്മിൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് വേർപിരിയുേമ്പാൾ ബലാൽസംഗ കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാവുകയാണ്. ഇത്തരം കേസുകളിൽ നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടാവുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.