കനത്തപിഴ: ഗതാഗത നിയമം ഉടൻ നടപ്പാക്കില്ലെന്ന്​ തെലങ്കാനയും

ഹൈ​ദ​രാ​ബാ​ദ്​: ഗ​താ​ഗ​ത ച​ട്ട ലം​ഘ​ന​ത്തി​ന്​ പി​ഴ കു​ത്ത​നെ കൂ​ട്ടി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മം​ ഉ​ട​ൻ ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ തെ​ല​ങ്കാ​ന സ​ർ​ക്കാ​റും തീ​രു​മാ​നി​ച്ചു. മോ​​​ട്ടോ​​ർ വാ​​ഹ​​ന ​ഭേ​​ദ​​ഗ​​തി നി​​യ​​മം അ​തേ​പോ​ലെ ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ പ​ശ്ചി​മ ബം​ഗാ​ൾ, മ​​ധ്യ​​പ്ര​​ദേ​​ശ്, രാ​​ജ​​സ്ഥാ​​ൻ, പ​ഞ്ചാ​ബ്​ സ​ർ​ക്കാ​റു​ക​ൾ അ​റി​യി​ച്ചി​രു​ന്നു.

മ​റ്റു​ സം​സ്ഥാ​ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ്​ നി​യ​മം ന​ട​പ്പാ​ക്കി​യ​തെ​ന്ന്​ പ​ഠി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു ഗ​താ​ഗ​ത, പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ നി​ർ​ദേ​ശി​ച്ചു. ഇ​തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ലാ​ണ്​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്.

പി​ഴ കു​ത്ത​നെ കൂ​ട്ടി​യ​ത്​ സാ​ധാ​ര​ണ​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ഹ​രി​യാ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഗ​താ​ഗ​ത​ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്​ ബൈ​ക്ക്​ യാ​ത്ര​ക്കാ​ര​ന്​ 23,000 രൂ​പ പി​ഴ​യി​ട്ടി​രു​ന്നു.

Tags:    
News Summary - heavy fine; Telangana will not execute motor vehicle act soon -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.