മുംബൈയിൽ കനത്ത മഴ; തീവണ്ടികൾ വൈകിയോടും

മുംബൈ: നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ മുംബൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. റെയിൽപാതയിൽ വെള്ളം കയറിയതിനാൽ തീവണ്ടികൾ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 360 മില്ലി മീറ്റർ മഴയാണ് ഞായറാഴ്ച രാത്രിയിൽ മാത്രം പെയ്തത്.

പൽഘാർ മേഖലയിലെ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ മുംബൈ-വൽസദ്-സൂറത് വഴിയുള്ള ഏതാനും തീവണ്ടികൾ റദ്ദാക്കിയതായി പശ്ചിമ റെയിൽവേ അറിയിച്ചു. ഇതിന് പകരമായി മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസ് ക്രമീകരിച്ചു.

നിർത്താതെ പെയ്യുന്ന മഴയിൽ ജനജീവിതം ദുസഹമായിരിക്കുകയാണ്. മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ വെള്ളിയാഴ്ച എട്ട് പേര്‍ മരിച്ചപ്പോള്‍ പുണെയില്‍ ശനിയാഴ്ച പുലര്‍ച്ചെ മതില്‍ തകര്‍ന്ന് വീണ് 17 പേരാണ് മരിച്ചത്.

Tags:    
News Summary - Heavy Rain In Mumbai Some Trains Delayed -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.