മുംബൈയിൽ കനത്ത മഴ; ഗതാഗതം തടസപ്പെട്ടു, അഞ്ച് മരണം

മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിന്‍റെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മഴയെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ കൂടാതെ ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. 

നഗരത്തിൽ മരം വീണ് രണ്ടു പേരും മതിലിടിഞ്ഞ് വീണ് ഒരാളുമാണ് മരിച്ചത്. മഴയെ തുടർന്ന് റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടു. മുംബൈയിൽ നിന്നുള്ള ലോക്കൽ ട്രെയിൻ ഗതാഗതം 10 മുതൽ 15 മിനിട്ട് വരെ വൈകിയിട്ടുണ്ട്. ട്രാക്കുകൾ വെള്ളത്തിനടിയിലാണ്. 

അന്ധേരി, ഖർ, മലാഡ് എന്നീ പ്രദേശങ്ങളിലെ സബ് വേകളിൽ വെള്ളം മൂടി കിടക്കുകയാണ്. അതിനിടെ, കണ്ടെയ്നർ ലോറി ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ പാലത്തിൽ കുടുങ്ങി. ഞായറാഴ്ച റെക്കോർഡ് മഴയാണ് (110.80 എം.എം.) മുംബൈയിൽ പെയ്തത്.

Tags:    
News Summary - Heavy Rain in Mumbai; Three Dead -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.