ഹെലിപാഡിൽ പ്ലാസ്റ്റിക്കും ചപ്പുചവറും; യെദ്യൂരപ്പ സഞ്ചരിച്ച കോപ്റ്റർ ഇറക്കാനായില്ല

കൽബുർഗി: ഹെലിപാഡിൽ പ്ലാസ്റ്റിക്കും ചപ്പുചവറും അടങ്ങിയ മാലിന്യം നിറഞ്ഞതിനെ തുടർന്ന് ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്റർ ഇറക്കാനായില്ല. കൽബുർഗിയിലാണ് സംഭവം.

ഹെലിപാഡിൽ ഇറങ്ങാൻ ശ്രമിക്കവെ സമീപത്ത് കിടന്നിരുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ ശക്തമായ കാറ്റിൽ ഉയർന്നു പറക്കുകയായിരുന്നു. കൂടാതെ, സമീപത്തെ കുടിലിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകളും ഹെലിപാഡിനിനുള്ളിൽ എത്തി.

ഉടൻതന്നെ ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിക്കാതെ ക്യാപ്റ്റൻ ഉയർന്നു പറക്കുകയായിരുന്നു. തുടർന്ന് ഹെലിപാഡിൽ നിറഞ്ഞ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത ശേഷമാണ് ഹെലികോപ്റ്റർ ഇറക്കിയത്.

ഹെലികോപ്റ്റർ ഇറങ്ങാൻ വരുന്നതിന്‍റെ പിന്നീട് ഉയർന്നു പറക്കുന്നതിന്‍റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  

Tags:    
News Summary - Helicopter Carrying B S Yediyurappa Struggles to Land Due to Plastic Waste on Helipad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.