ന്യൂഡൽഹി: യുക്രെയ്നിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥികൾക്ക് സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ(എ.ഐ.സി.ടി.ഇ). വിവിധ യൂനിവേഴ്സിറ്റികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
വിവിധ യൂനിവേഴ്സിറ്റികളെ വൈസ് ചാൻസിലർമാർക്കും ഡയറക്ടേഴ്സിനും ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. ഒഴിവുള്ള സീറ്റുകളിൽ ഇവരെ പരിഗണിക്കണമെന്ന നിർദേശം എ.ഐ.സി.ടി.ഇ നൽകിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
20,000ത്തോളം വിദ്യാർഥികളാണ് യുക്രെയ്നിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും മെഡിക്കൽ കോഴ്സാണ് പഠിക്കുന്നത്. സാങ്കേതിക, എൻജീനിയറിങ് കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികളുമുണ്ട്. ഇവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.ഐ.സി.ടി.ഇയുടെ കത്ത്.
നേരത്തെ യുക്രെയ്നിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കാൻ ഹംഗറി, റൊമാനിയ, കസാഖിസ്താൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുമായി ചർച്ച തുടങ്ങിയതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചിരുന്നു. മെഡിക്കൽ വിദ്യാർഥികൾക്ക് യുക്രെയ്നിന്റെ അയൽ രാജ്യങ്ങളിൽ പ്രവേശനം നൽകുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.