മനുഷ്യത്വം കാണിക്കുന്നത് ദൗർബല്യമായി കാണരുത് -മണിപ്പൂർ കലാപകാരികളോട് സൈന്യം

ഇംഫാൽ: വം​ശീ​യ സം​ഘ​ർ​ഷം തു​ട​രു​ന്ന മണിപ്പൂരിലെ കലാപകാരികൾക്ക് മുന്നറിയിപ്പുമായി സൈന്യം. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലും വീഡിയോയിലുമാണ് സംസ്ഥാനത്തെ സ്ഥിതിഗതികളും മുന്നറിയിപ്പും സൈന്യം അറിയിച്ചിരിക്കുന്നത്.

മനുഷ്യത്വം കാണിക്കുന്നത് ദൗർബല്യമായി കാണരുത് എന്ന വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ചേർത്തതാണ് വീഡിയോ. സ്ത്രീകൾ സംഘടിച്ചെത്തി കലാപകാരികളെ രക്ഷപ്പെടാൻ അനുവദിക്കുന്നെന്ന് സൈന്യം പറയുന്നു.

വനിതാ ആക്ടിവിസ്റ്റുകൾ ബോധപൂർവം വഴികൾ തടയുകയും സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യുന്നു. ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള നിർണായക സാഹചര്യങ്ങളിൽ സുരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിന് ഇത്തരം കാര്യങ്ങൾ ഹാനികരമാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യൻ സൈന്യം എല്ലാ ജനവിഭാഗങ്ങളോടും അഭ്യർത്ഥിക്കുന്നു -എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം, മെ​യ്തേ​യി തീ​വ്ര​വാ​ദി ഗ്രൂ​പ്പാ​യ കാം​ഗ​ലെ​യ് യാ​വോ​ൽ ക​ന്ന ലൂ​പി​ൽ​പെ​ട്ട 12 പേ​രെ സൈന്യം പിടികൂടി കൊണ്ടുപോകുമ്പോൾ 1500ഓ​ളം സ്ത്രീ​ക​ൾ സംഘടിച്ചെത്തി സൈ​ന്യ​ത്തെ ത​ട​ഞ്ഞിരുന്നു. ഒ​ടു​വി​ൽ പി​ടി​കൂ​ടി​യ ആ​ളു​ക​ളെ ഗ്രാ​മ​ത്ത​ല​വ​ന് കൈ​മാ​റി ആ​യു​ധ​ങ്ങ​ളു​മാ​യി സൈ​ന്യം പോ​വു​ക​യു​മാ​യി​രു​ന്നു.

സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റ​ണ​മെ​ന്ന ശ​ക്ത​മാ​യ സ​മ്മ​ർ​ദം ഉയർന്നതിനെ തുടർന്ന്, ബി​രേ​ൻ സി​ങ്ങി​നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഡ​ൽ​ഹി​ക്ക് വി​ളി​ച്ചു​വ​രു​ത്തിയിരുന്നു. സു​ര​ക്ഷാ​സേ​ന​ക്കു​നേ​രെ ജ​നം തി​രി​യു​ന്ന​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ചർച്ചയാവുകയും ചെയ്തിരുന്നു. 

Tags:    
News Summary - Help us help Manipur says Army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.