ചെന്നൈ: അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയുടെ വസതിയിൽ പ്രവേശിക്കാനെത്തിയ സഹോദരപുത്രി ദീപ ജയകുമാറിെന അണ്ണാ ഡി.എം.കെ അമ്മ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരെൻറ അനുയായികൾ തടഞ്ഞത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. ഞായറാഴ്ച രാവിലെ 10.30നാണ് സംഭവം. ചെന്നൈ പോയസ് ഗാർഡൻ തെരുവിലെ വേദനിലയം വീടിെൻറ കോമ്പൗണ്ടിൽ സഹോദരൻ ദീപക്കിനൊപ്പം ജയലളിതയുടെ ചിത്രത്തിൽ പുഷ്പാർച്ചനക്കുശേഷം വീട്ടിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ദീപയെ സ്വകാര്യ സുരക്ഷാഅംഗങ്ങളും ദിനകരെൻറ അനുയായികളും േചർന്ന് തടയുകയായിരുന്നു. വീട്ടിലേക്ക് പ്രവേശിക്കാനും ജയലളിതയുടെ ചിത്രങ്ങൾ കൊണ്ടുപോകാനും ദീപ മുതിർന്നത് ദീപക്കും അംഗീകരിച്ചില്ല. തുടർന്ന് ദീപക്കുമായി ദീപ തെറ്റി. ഇതിനിടെ ദീപയുടെ ഭർത്താവ് കെ. മാധവനും കോമ്പൗണ്ടിൽ പ്രവേശിച്ചു. മാധ്യമപ്രവർത്തകരെ അറിയിച്ചാണ് ദീപ എത്തിയത്. ജയലളിതയുടെ സേഹാദരൻ അന്തരിച്ച ജയകുമാറിെൻറ മക്കളാണ് ദീപയും ദീപക്കും. പ്രശ്നത്തിൽ ഇടപെട്ട പൊലീസ് കോമ്പൗണ്ടിൽനിന്ന് ഇരുവരും പുറത്തുപോകാൻ നിർദേശിച്ചു. തുടർന്ന് മാധ്യമപ്രവർത്തകരെ കണ്ട ദീപ, തന്നെ സഹോദരൻ ദീപക്കും ശശികലയുടെയും ദിനകരെൻറയും അനുയായികളും ചേർന്ന് തള്ളിപ്പുറത്താക്കിയതായി ആരോപിച്ചു.
മതപരമായ ചടങ്ങിൽ പെങ്കടുക്കാൻ സഹോദരൻ ദീപക്ക് ക്ഷണിച്ചിട്ടാണ് എത്തിയതെന്നും ചതിക്കപ്പെടുകയായിരുന്നെന്നും ദീപ പറഞ്ഞു. ജയലളിതയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും സഹോദരൻ ദീപക്കും ശശികലയും ഉത്തരവാദികളാണെന്നും ദീപ ആരോപിച്ചു. ഇതിനിടെ വേദനിലയത്തിെൻറ പരിസരത്ത് എത്തിയ മാധ്യമപ്രവർത്തകരെ ദിനകരെൻറ അനുയായികൾ ആക്രമിച്ചു. വീടിെൻറ അവകാശികൾ സഹോദരങ്ങളായ തങ്ങളാണെന്നും ദീപയെ ആരും തടഞ്ഞിട്ടില്ലെന്നും ദീപക്ക് പ്രതികരിച്ചു. വേദനിലയത്തിൽ നടന്ന സംഭവങ്ങൾ പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് ധരിപ്പിക്കുമെന്ന് ദീപ പറഞ്ഞു. ജയലളിതയുടെ വീടായ നമ്പർ 81വേദനിലയം ബംഗ്ലാവിന് 24,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. 100 കോടി രൂപ വിലമതിക്കുന്ന സ്വത്തിനായി ദീപയും ദീപക്കും തോഴി ശശികലയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ദീപക്ക് ശശികലയുമായി നല്ല ബന്ധത്തിലാണ്. ജയലളിതയുടെ മരണശേഷം തോഴികൂടിയായിരുന്ന ശശികലയാണ് ഇവിടെ താമസിച്ചിരുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ പോകുംമുമ്പ് ശശികല വീടിെൻറ മേൽനോട്ടചുമതല സഹോദരീപുത്രൻ ടി.ടി.വി. ദിനകരെന ഏൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.