ബംഗളൂരു: എട്ടാം ക്ലാസ് യോഗ്യത മാത്രമുള്ള ജി.ടി. ദേവഗൗഡയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാക്കിയ നടപടിയിൽ തെറ്റില്ലെന്ന് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. ‘ഞാനെത്ര വരെ പഠിച്ചു.? ഇന്ന് ഞാൻ മുഖ്യമന്ത്രിയാണ്’ -അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ചിലർക്ക് പ്രത്യേക വകുപ്പുകൾ വേണമെന്ന ആഗ്രഹമുണ്ടാകും. എന്നാൽ എല്ലാ വിഭാഗത്തിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ അവസരമുണ്ട്. ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് പാർട്ടിയാണ്. ആദ്യം മന്ത്രിയാകണമെന്ന ആഗ്രഹമുണ്ടാവുന്നതും പിന്നീട് ചില പ്രത്യേക വകുപ്പുകൾ ആവശ്യെപ്പടുന്നതും സാധാരണ സംഭവമാണെന്നും കുമാരസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.